സെ​ന്‍റ് ആ​ന്‍റ​ണീ​സ് തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ തി​രു​നാ​ളി​നും തി​രു​ശേ​ഷി​പ്പ് വ​ണ​ക്ക​ത്തി​നും തു​ട​ക്ക​മാ​യി
Monday, August 19, 2024 4:51 AM IST
എ​ട​ക്ക​ര: ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍ തി​രു​നാ​ളി​നും തി​രു​ശേ​ഷി​പ്പ് വ​ണ​ക്ക​ത്തി​നും തു​ട​ക്ക​മാ​യി. ഉ​പ്പ​ട സെ​ന്‍റ് പോ​ള്‍​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ഇ​ട​വ​ക വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം പ​താ​ക്ക​ല്‍ തി​രു​നാ​ള്‍ കൊ​ടി​യേ​റ്റ് ന​ട​ത്തി.

ബ​ത്തേ​രി രൂ​പ​ത വി​കാ​രി ജ​ന​റ​ല്‍ ഫാ. ​ഡോ. ജേ​ക്ക​ബ് ഓ​ലി​ക്ക​ലി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന ന​ട​ന്നു. സു​വി​ശേ​ഷ പ്ര​ഘോ​ഷ​ക​ന്‍ ഫാ. ​മാ​ര്‍​ട്ടി​ന്‍ ക​ളം​പ​റ​മ്പി​ല്‍ തി​രു​വ​ച​ന ധ്യാ​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി. തു​ട​ര്‍​ന്ന് വി​ശു​ദ്ധ അ​ന്തോ​ണീ​സി​നോ​ടു​ള്ള നൊ​വേ​ന​യ്ക്ക് പാ​താ​ര്‍ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി വി​കാ​രി ഫാ. ​ജോ​ണ്‍ വെ​ളി​യി​ല്‍ നേ​തൃ​ത്വം ന​ല്‍​കി.

തി​രു​നാ​ള്‍ ശു​ശ്രൂ​ഷ​ക​ള്‍​ക്ക് തീ​ര്‍​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​ര്‍ ഫാ. ​എ​ല്‍​ദോ കാ​രി​ക്കൊ​മ്പി​ല്‍, നി​ല​മ്പൂ​ര്‍ മേ​ഖ​ലാ പ്രോ​ട്ടോ വി​കാ​രി ഫാ. ​തോ​മ​സ് ചാ​പ്പു​റ​ത്ത് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ഇ​ന്ന് എ​ട​ക്ക​ര പ്രോ​ട്ടോ​വി​കാ​രി ഫാ. ​തോ​മ​സ് ക​ല്ലൂ​ര്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ക്കും. ഡി​വൈ​ന്‍ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ. ​ആ​ന്‍റ​ണി പ​യ്യം​മ്പി​ള്ളി​ല്‍ ജീ​വി​ത​ന​വീ​ക​ര​ണ ധ്യാ​നം ന​യി​ക്കും.

സെ​ന്‍റ് ജോ​സ​ഫ്സ് ലാ​റ്റി​ന്‍ പ​ള്ളി വി​കാ​രി ജെ​റോ​ള്‍​ഡ് ജോ​സ​ഫ് നൊ​വേ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കും. നാ​ളെ വ​ര്‍​ഷ​ത്തി​ലൊ​രി​ക്ക​ല്‍ മാ​ത്രം എ​ടു​ക്കു​ന്ന വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​ശേ​ഷി​പ്പ് പൊ​തു​വ​ണ​ക്ക​ത്തി​നു​വ​യ്ക്കും. ബ​ത്തേ​രി ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ര്‍ തോ​മ​സ് ശു​ശ്രൂ​ഷ​ക​ള്‍​ക്ക് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും.