ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന് സ​മ്പാ​ദ്യ​ക്കു​ടു​ക്ക ന​ല്‍​കി വി​ദ്യാ​ര്‍​ഥി
Monday, August 19, 2024 4:51 AM IST
എ​ട​ക്ക​ര: സൈ​ക്കി​ള്‍ വാ​ങ്ങാ​നാ​യി സ്വ​രൂ​പി​ച്ച നാ​ണ​യ​ത്തു​ട്ടു​ക​ള്‍ ചു​ങ്ക​ത്ത​റ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന് ന​ല്‍​കി വി​ദ്യാ​ര്‍​ഥി. ചു​ങ്ക​ത്ത​റ ക​ള​ക്കു​ന്നി​ല്‍ താ​മ​സി​ക്കു​ന്ന ആ​ന​ക്കാ​ട്ട് കു​ന്ന​ത്ത് അ​ബ്ദു​റ​ഹ്മാ​ന്‍ ഷം​സീ​റ ദ​മ്പ​തി​മാ​രു​ടെ മ​ക​ളും മാ​ര്‍​ത്തോ​മ സ്കൂ​ളി​ലെ ആ​റാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യു​മാ​യ അ​ഹ്സ​ന റ​ഹ്മാ​നാ​ണ് ചു​ങ്ക​ത്ത​റ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന ഫ​ണ്ടി​ലേ​ക്ക് തു​ക ന​ല്‍​കി മാ​തൃ​ക​യാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ക​ള​ക്കു​ന്നി​ലെ മ​റ്റൊ​രു വി​ദ്യാ​ര്‍​ഥി സ​മ്പാ​ദ്യ​കു​ടു​ക്ക ന​ല്‍​കി​യ​ത് വാ​ര്‍​ത്ത​ക​ളി​ലൂ​ടെ ക​ണ്ട​പ്പോ​ഴാ​ണ് സൈ​ക്കി​ള്‍ വാ​ങ്ങാ​നു​ള്ള ആ​ഗ്ര​ഹം മാ​റ്റി​വ​ച്ച് അ​ഹ്സ​ന റ​ഹ്മാ​നും ത​ന്റെ സ​ന്ന​ദ്ധ​ത മാ​താ​വി​നെ അ​റി​യി​ച്ച​ത്. നി​ല​മ്പൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ​വ​ല്ലി സ​മ്പാ​ദ്യ​കു​ടം ഏ​റ്റു​വാ​ങ്ങി. ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​പി. റീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് അം​ഗം സി.​കെ. സു​രേ​ഷ്, വാ​ര്‍​ഡ് അം​ഗം കെ.​പി. മൈ​മൂ​ന, ഡ​യാ​ലി​സി​സ് സ​പ്പോ​ര്‍​ട്ടിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഡോ.​കെ.​എം. ജോ​സ്, റ​ഹ്മ​ത്തു​ള്ള മൈ​ലാ​ടി, അ​ബ്ദു​ള്‍ ഹ​ക്കീം ച​ങ്ക​ര​ത്ത്, റി​യാ​സ് ചു​ങ്ക​ത്ത​റ, മു​ഹ​മ്മ​ദ് കാ​പ്പാ​ട്, സി.​കെ. മു​ര​ളീ​ധ​ര​ന്‍, കെ. ​ഇ​ല്യാ​സ്, വി. ​ജം​ഷീ​ദ്, പ്ര​വീ​ണ്‍, റ​സീ​ന, മ​റി​യ, ഷം​സീ​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.