പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ ബ​ഡ്സ് ട്ര​സ്റ്റ് ഷോ​പ്പ്
Monday, August 19, 2024 4:51 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ല്‍ കു​ടും​ബ​ശ്രീ ബ​ഡ്സ് ട്ര​സ്റ്റ് ഷോ​പ്പ് പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. ചെ​യ​ര്‍​മാ​ന്‍ പി. ​ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ബ​ഡ്സ് സ്കൂ​ള്‍, ബി​ആ​ര്‍​സി​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ നി​ര്‍​മി​ക്കു​ന്ന ഹാ​ന്‍​ഡ് വാ​ഷ്, ഡി​ഷ് വാ​ഷ്, ഫി​നോ​യി​ല്‍, ടോ​യ്‌​ല​റ്റ് ക്ലീ​ന​ര്‍, ഫ്ലോ​ർ ക്ലീ​ന​ര്‍, ലി​ക്വി​ഡ് ഡി​റ്റ​ര്‍​ജ​ന്‍റ് തു​ട​ങ്ങി​യ ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​പ​ണ​നം ചെ​യ്യു​ന്ന കി​യോ​സ്ക്കു​ക​ളാ​ണ് ട്ര​സ്റ്റ് ഷോ​പ്പു​ക​ള്‍.

ഇ​വ​യു​ടെ വി​ല​നി​ല​വാ​രം അ​തി​നോ​ടൊ​പ്പം ചേ​ര്‍​ക്കു​ക​യും അ​തി​ന്‍റെ തു​ക​യോ അ​തി​ല്‍ കൂ​ടു​ത​ലോ ട്ര​സ്റ്റ് ഷോ​പ്പി​ല്‍ നി​ക്ഷേ​പി​ക്കാ​വു​ന്ന​താ​ണ്. പ​ണം നി​ക്ഷേ​പി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മു​ള്‍​പ്പെ​ടെ സ​ജ്ജ​മാ​ക്കി​യ സം​വി​ധാ​ന​മാ​ണ് ട്ര​സ്റ്റ് ഷോ​പ്പ്.

വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ കെ. ​അ​ജി​ത, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ വി.​കെ. വി​ജ​യ, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ മു​ന്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജാ​ഫ​ര്‍ ക​ക്കൂ​ത്ത്, ബ​ഡ്സ് സ്കൂ​ള്‍ അ​ധ്യാ​പി​ക മി​ത എ​ന്‍. ജോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.