കാ​ൽ​ നൂ​റ്റാ​ണ്ടി​നു​ശേ​ഷം സ്വ​ർ​ണ​ക്ക​പ്പ് തൃ​ശൂ​രി​ന്
കാ​ൽ​ നൂ​റ്റാ​ണ്ടി​നു​ശേ​ഷം സ്വ​ർ​ണ​ക്ക​പ്പ്  തൃ​ശൂ​രി​ന്
Thursday, January 9, 2025 2:33 AM IST
ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം

തി​രു​വ​ന​ന്ത​പു​രം: ക​ല​യു​ടെ സ​മ്മോ​ഹ​ന വി​രു​ന്നൊ​രു​ക്കി​യ അ​ഞ്ചു രാ​പക​ലു​ക​ൾ​ക്കൊ​ടു​വി​ൽ കൗ​മാ​ര​ക​ല​യു​ടെ പൂ​ര​ക്കാ​ഴ്ച​ക​ൾ അ​വ​സാ​നി​ച്ച​പ്പോ​ൾ കാ​ൽ​ നൂ​റ്റാ​ണ്ടി​നു​ശേ​ഷം കൗ​മാ​ര​ക​ല​യു​ടെ കി​രീ​ട​ത്തി​ൽ തൃ​ശൂ​ർ മു​ത്ത​മി​ട്ടു.

63 -ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ അ​വ​സാ​ന നി​മി​ഷം വ​രെ ആ​വേ​ശം നി​റ​ഞ്ഞ ഫോ​ട്ടോ ഫി​നി​ഷ് പോ​രാ​ട്ട​ത്തി​ലാ​ണ് 1008 പോ​യി​ന്‍റോ​ടെ തൃ​ശൂ​ർ ജേ​താ​ക്ക​ൾ​ക്കു​ള്ള സ്വ​ർ​ണ​ക്ക​പ്പ് സ്വ​ന്ത​മാ​ക്കി​യ​ത്. 1007 പോ​യി​ന്‍റ് നേ​ടി​യ പാ​ല​ക്കാ​ടാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ജേ​താ​ക്ക​ളാ​യ ക​ണ്ണൂ​ർ 1003 പോ​യി​ന്‍റോ​ടെ മൂ​ന്നാ​മ​തെ​ത്തി. 1002 പോ​യിന്‍റോടെ കോ​ഴി​ക്കോ​ട് നാ​ലാം സ്ഥാ​ന​ത്ത് എ​ത്തി. തൃ​ശൂ​രി​ന്‍റെ നാ​ലാം കി​രീ​ട​നേ​ട്ട​മാ​ണി​ത്.1994, 1996, 1999 വ​ർ​ഷ​ങ്ങ​ളി​ലാ​ണ് തൃ​ശൂ​ർ മു​ൻ​പു ജേ​താ​ക്ക​ളാ​യ​ത്.


പോ​യി​ന്‍റ് നി​ല

1. തൃ​ശൂ​ർ - 1008
2. പാ​ല​ക്കാ​ട് 1007
3. ക​ണ്ണൂ​ർ -1003
4. കോ​ഴി​ക്കോ​ട് -1002
5. എ​റ​ണാ​കു​ളം 980
6. മ​ല​പ്പു​റം 980
7. കൊ​ല്ലം-964
8. തി​രു​വ​ന​ന്ത​പു​രം- 957
9. ആ​ല​പ്പു​ഴ-953
10. കോ​ട്ട​യം- 924
11. കാ​സ​ർ​ഗോ​ഡ് -913
12. വ​യ​നാ​ട് -895
13. പ​ത്ത​നം​തി​ട്ട-848
14. ഇ​ടു​ക്കി -817

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.