മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലെ ഫ​യ​ലു​ക​ൾ അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ തീ​ർ​പ്പാക്കാന്‍ നിര്‍ദേശം
മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ലെ  ഫ​യ​ലു​ക​ൾ അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ തീ​ർ​പ്പാക്കാന്‍ നിര്‍ദേശം
Wednesday, January 8, 2025 1:46 AM IST
റെ​​​നീ​​​ഷ് മാ​​​ത്യു

ക​​​ണ്ണൂ​​​ർ: മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ലെ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ ഫ​​​യ​​​ലു​​​ക​​​ൾ വൈ​​​കി​​​പ്പി​​​ച്ചാ​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി. അ​​​ഞ്ചു​​​ദി​​​വ​​​സ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ഒ​​​രു ഫ​​​യ​​​ലും വൈ​​​കി​​​പ്പി​​​ക്ക​​​രു​​​തെ​​​ന്നാ​​​ണു നി​​​ർ​​​ദേ​​​ശം.

ഫ​​​യ​​​ലു​​​ക​​​ൾ കാ​​​ല​​​താ​​​മ​​​സം വ​​​രു​​​ത്തു​​​ന്നു​​​ണ്ടോ​​​യെ​​​ന്നു പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ലെ വി​​​ജി​​​ല​​​ൻ​​​സി​​​ന്‍റെ സ്ക്വാ​​​ഡി​​​നും ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ സ്ക്വാ​​​ഡി​​​നും ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​ർ നി​​​ർ​​​ദേ​​​ശം ന​​​ല്കി.

ഇ​​​വ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ കം​​​പ്യൂ​​​ട്ട​​​റു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യും അ​​​പേ​​​ക്ഷ​​​ക​​​ൾ പി​​​ടി​​​ച്ചു​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് ക​​​ണ്ടാ​​​ൽ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണു നി​​​ർ​​​ദേ​​​ശം. വാ​​​ഹ​​​നം വി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് ആ​​​ർ​​​ടി ഓ​​​ഫീ​​​സി​​​ൽ​​​നി​​​ന്നു ന​​​ല്കു​​​ന്ന ഡീ​​​ലേ​​​ഴ്സ് ട്രേ​​​ഡ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ര​​​ണ്ടു​​​ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ന​​​ല്ക​​​ണ​​​മെ​​​ന്നും വൈ​​​കി​​​പ്പി​​​ച്ചാ​​​ൽ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​നും നി​​​ർ​​​ദേ​​​ശ​​മു​​​ണ്ട്.


ഫ​​​യ​​​ലു​​​ക​​​ൾ നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ തീ​​​ർ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ആ​​​ർ​​​ടി ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​ക​​​രെ വി​​​ല​​​ക്കി​​​യ​​​തും ഫോ​​​ൺ​​​കോ​​​ളു​​​ക​​​ൾ​​​ക്ക് നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തും. എ​​​ന്നാ​​​ൽ, ഫോ​​​ൺ​​​കോ​​​ളു​​​ക​​​ൾ വി​​​ല​​​ക്കി​​​യ​​​തി​​​നെ​​​തി​​​രേ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ഇ​​​ട​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധം ശ​​​ക്ത​​​മാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.