ശ​രീ​ര​ഘ​ട​ന​യെ​ക്കു​റി​ച്ചു പ​റ​യു​ന്ന​ത് സ്​ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കൽ: കോ​ട​തി
ശ​രീ​ര​ഘ​ട​ന​യെ​ക്കു​റി​ച്ചു പ​റ​യു​ന്ന​ത്  സ്​ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കൽ: കോ​ട​തി
Wednesday, January 8, 2025 2:58 AM IST
കൊ​​​​ച്ചി: ശ​​​​രീ​​​​ര​​​​ഘ​​​​ട​​​​ന​​​​യെ​​​​ക്കു​​​​റി​​​​ച്ച് പ​​​​റ​​​​യു​​​​ന്ന​​​​ത് സ്​​​​ത്രീ​​​​ത്വ​​​​ത്തെ അ​​​​പ​​​​മാ​​​​നി​​​​ക്കു​​​​ന്ന കു​​​​റ്റ​​​​മാ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കാ​​​​മെ​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി.

ആ​​​​ലു​​​​വ പോ​​​​ലീ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത കേ​​​​സ് റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് കെ​​​​എ​​​​സ്ഇ​​​​ബി മു​​​​ന്‍ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍ പു​​​​ത്ത​​​​ന്‍​വേ​​​​ലി​​​​ക്ക​​​​ര സ്വ​​​​ദേ​​​​ശി ആ​​​​ര്‍.​​​രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍ നാ​​​​യ​​​​ര്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി ത​​​​ള്ളി​​​​യാ​​​​ണു ജ​​​​സ്റ്റീ​​​​സ് എ. ​​​​ബ​​​​ദ​​​​റു​​​​ദ്ദീ​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്.

ന​​​​ല്ല ബോ​​​​ഡി സ്ട്ര​​​​ക്ച​​​​റാ​​​​ണെ​​​​ന്ന് സ്ത്രീ​​​​ക​​​​ളോ​​​​ടു പ​​​​റ​​​​യു​​​​ന്ന​​​​ത് ലൈം​​​​ഗി​​​​ക​​​​ച്ചു​​​​വ​​​​യു​​​​ള്ള പ​​​​രാ​​​​മ​​​​ര്‍​ശ​​​​മാ​​​​കി​​​​ല്ലെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പ്ര​​​​തി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ വാ​​​​ദം. ഈ ​​​​വാ​​​​ദം കോ​​​​ട​​​​തി ത​​​​ള്ളി. സ​​​​ഹ​​​​പ്ര​​​​വ​​​​ര്‍​ത്ത​​​​ക​​​​യാ​​​​യ യു​​​​വ​​​​തി​​​​യു​​​​ടെ ശ​​​​രീ​​​​ര​​​​ഘ​​​​ട​​​​ന​​​​യെ പു​​​​ക​​​​ഴ്​​​​ത്തി​​​​യ​​​​തി​​​​നു പു​​​​റ​​​​മെ പ്ര​​​​തി അ​​​​ശ്ലീ​​​​ല​​​​ച്ചു​​​​വ​​​​യു​​​​ള്ള സ​​​​ന്ദേ​​​​ശ​​​​ങ്ങ​​​​ള്‍ അ​​​​യ​​​​യ്ക്കു​​​​ക​​​​യും പൊ​​​​തു​​​​മ​​​​ധ്യ​​​​ത്തി​​​​ല്‍ അ​​​​ധി​​​​ക്ഷേ​​​​പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​താ​​​​യി പ​​​​രാ​​​​തി​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. 2013-17 കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ പ്ര​​​​തി സ​​​​ര്‍​വീ​​​​സി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​പ്പോ​​​​ഴാ​​​​യി​​​രു​​​ന്നു സം​​​​ഭ​​​​വം.


പ്ര​​​തി​​​ക്കെ​​​​തി​​​​രേ യു​​​​വ​​​​തി മേ​​​​ല​​​​ധി​​​​കാ​​​​രി​​​​ക​​​​ള്‍​ക്കും കെ​​​​എ​​​​സ്ഇ​​​​ബി വി​​​​ജി​​​​ല​​​​ന്‍​സി​​​​നും പ​​​​രാ​​​​തി​ ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു. കാ​​​​ര്യ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​കാ​​​​ത്ത​​​​തി​​​​നാ​​​​ലാ​​​​ണു പോ​​​​ലീ​​​​സി​​​​ല്‍ പ​​​​രാ​​​​തി​ ന​​​​ല്‍​കി​​​​യ​​​​ത്.

ലൈം​​​​ഗി​​​​ക പീ​​​​ഡ​​​​നം, സ്ത്രീ​​​​യു​​​​ടെ അ​​​​ന്ത​​​​സ് ക​​​​ള​​​​ങ്ക​​​​പ്പെ​​​​ടു​​​​ത്ത​​​​ല്‍, പി​​​​ന്തു​​​​ട​​​​ര്‍​ന്ന് ശ​​​​ല്യ​​​​പ്പെ​​​​ടു​​​​ത്ത​​​​ല്‍ എ​​​​ന്നീ വ​​​​കു​​​​പ്പു​​​​ക​​​​ള്‍ പ്ര​​​​കാ​​​​ര​​​​മാ​​​​ണു കേ​​​​സെ​​​​ടു​​​​ത്ത​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.