വ​യ​നാ​ട് കൊ​ല്ലി​വ​യ​ലി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം; ക​ർ​ണാ​ട​ക സ്വ​ദേ​ശി മ​രി​ച്ചു
വ​യ​നാ​ട് കൊ​ല്ലി​വ​യ​ലി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം; ക​ർ​ണാ​ട​ക സ്വ​ദേ​ശി മ​രി​ച്ചു
Thursday, January 9, 2025 2:33 AM IST
പു​​​​ൽ​​​​പ്പ​​​​ള്ളി: പു​​​ൽ​​​പ്പ​​​ള്ളി പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ലെ പൊ​​​​ള​​​​ന്ന കൊ​​​​ല്ലി​​​​വ​​​​യ​​​​ലി​​​​നു സ​​​​മീ​​​​പം കാ​​​​ട്ടാ​​​​ന​​​യു​​​ടെ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ക​​​​ർ​​​​ണാ​​​​ട​​​​ക സ്വ​​​​ദേ​​​​ശി മ​​​​രി​​​​ച്ചു.

കു​​​​ട്ട ചേ​​​​ര​​​​പ്പ​​​​ക്ക​​​​വ​​​​ല മു​​​​ള്ള​​​​ൻ​​​​കൊ​​​​ല്ലി ഇ​​​​രു​​​​പ്പേ​​​​ട് കാ​​​​ട്ടു​​​​നാ​​​​യ്ക്ക ഉ​​​​ന്ന​​​​തി​​​​യി​​​​ലെ രാ​​​​ജു-​​​​മ​​​​ഞ്ജു ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​ൻ വി​​​​ഷ്ണു​ (22)വാ​​​​ണു ​മ​​​​രി​​​​ച്ച​​​​ത്. ഇ​​​​ന്ന​​​​ലെ രാ​​​​ത്രി എ​​​​ട്ട​​​​ര​​​​യോ​​​​ടെ​​​​യാ​​​​യി​​​രു​​​ന്നു സം​​​​ഭ​​​​വം.

കൊ​​​​ല്ലി​​​​വ​​​​യ​​​​ൽ ഉ​​​​ന്ന​​​​തി​​​​യി​​​​ലെ ബ​​​​ന്ധു​​​​വീ​​​​ട്ടി​​​​ൽ വ​​​​ന്ന വി​​​​ഷ്ണു വ​​​​ന​​​​ത്തി​​​​ലൂ​​​​ടെ ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങു​​​​ന്ന​​​​തി​​​​നി​​​​ടെ​ ആ​​​​ന​​​​യു​​​​ടെ മു​​​​ന്നി​​​​ൽ​​​​പ്പെ​​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​​ന​​​യു​​​ടെ ച​​​വി​​​ട്ടേ​​​റ്റ് വി​​​​ഷ്ണു​​​​വി​​​​ന് ഗു​​​​രു​​​​ത​​​​ര പ​​​​രി​​​​ക്കേ​​​​റ്റു.


പ്ര​​​​ദേ​​​​ശ​​​​ത്ത് രാ​​​​ത്രി​​​യി​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന വ​​​​ന​​​​പാ​​​​ല​​​​ക​​​​രാ​​​​ണ് വി​​​​ഷ്ണു​​​​വി​​​​നെ ചു​​​​മ​​​​ന്ന് കാ​​​​ടി​​​​നു പു​​​​റ​​​​ത്തെ​​​​ത്തി​​​​ച്ച​​​​ത്. വ​​​​നം​​​വ​​​​കു​​​​പ്പി​​​​ന്‍റെ ജീ​​​​പ്പി​​​​ൽ മാ​​​​ന​​​​ന്ത​​​​വാ​​​​ടി ഗ​​​​വ.​​​​മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​രി​​​ച്ചി​​​രു​​​ന്നു.

സൗ​​​​ത്ത് വ​​​​യ​​​​നാ​​​​ട് വ​​​​നം ഡി​​​​വി​​​​ഷ​​​​നി​​​​ലെ ചെ​​​​ത​​​​ല​​​​ത്ത് റേ​​​​ഞ്ചി​​​​ലാ​​​​ണ് കൊ​​​​ല്ലി​​​​വ​​​​യ​​​​ൽ. അ​​​​വി​​​​വാ​​​​ഹി​​​​ത​​​​നാ​​​​ണ് വി​​​​ഷ്ണു. സ​​​​ഹോ​​​​ദ​​​​ര​​​​ങ്ങ​​​​ൾ: അ​​​​പ്പു, അ​​​​ജേ​​​​ഷ്, ര​​​​മ​​​​ണി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.