സംസ്ഥാനത്തെ ആദ്യ കാര്‍ട്ടിലേജ്- ബോണ്‍ കോംപ്ലക്‌സ് ട്രാന്‍സ്പ്ലാന്‍റ് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍
സംസ്ഥാനത്തെ ആദ്യ കാര്‍ട്ടിലേജ്- ബോണ്‍ കോംപ്ലക്‌സ്  ട്രാന്‍സ്പ്ലാന്‍റ് മാര്‍ സ്ലീവാ മെഡിസിറ്റിയില്‍
Wednesday, January 8, 2025 1:46 AM IST
കോ​​​ട്ട​​​യം: അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ കാ​​​ല്‍ മു​​​റി​​​ച്ചു​​മാ​​​റ്റേ​​​ണ്ടി വ​​​ന്ന യു​​​വാ​​​വി​​​ന്‍റെ കാ​​​ര്‍ട്ടി​​​ലേ​​​ജ്- ബോ​​​ണ്‍ കോം​​​പ്ല​​​ക്‌​​​സ് 23 വ​​​യ​​​സു​​​കാ​​​ര​​​ന്‍റെ കാ​​​ല്‍മു​​​ട്ടി​​​ല്‍ മാ​​​റ്റി സ്ഥാ​​​പി​​​ച്ച് അ​​​വ​​​യ​​​വ മാ​​​റ്റ ശ​​​സ്ത്ര​​​ക്രി​​​യാ രം​​​ഗ​​​ത്ത് പാ​​​ലാ മാ​​​ര്‍ സ്ലീ​​​വാ മെ​​​ഡി​​​സി​​​റ്റി പു​​​തി​​​യ ച​​​രി​​​ത്രം കു​​​റി​​​ച്ചു. മ​​​റ്റ് അ​​​വ​​​യ​​​വ​​​മാ​​​റ്റ ശ​​​സ്ത്ര​​​ക്രി​​​യ​​​ക​​​ള്‍ക്ക് പുറമേ കാ​​​ര്‍ട്ടി​​​ലേ​​​ജ്- ബോ​​​ണും മാ​​​റ്റി സ്ഥാ​​​പി​​​ക്കാ​​​മെ​​​ന്ന പു​​​തി​​​യ സാ​​​ധ്യ​​​ത​​​യ്ക്കാ​​​ണ് തു​​​ട​​​ക്ക​​​മാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

നൂ​​​ത​​​ന​​​മാ​​​യ എ​​​ഫ്ഒ​​​സി​​​എ​​​ടി (ഫ്ര​​​ഷ് ഓ​​​സ്റ്റി​​​യോ കോ​​​ണ്‍ട്ര​​​ല്‍ അ​​​ല്ലോ​​​ഗ്രാ​​​ഫ്റ്റ് ട്രാ​​​ന്‍സ്പ്ലാ​​​ന്‍റേ​​​ഷ​​​ന്‍) എ​​​ന്ന ശ​​​സ്ത്ര​​​ക്രി​​​യ ഓ​​​ര്‍ത്തോ​​​പീ​​​ഡി​​​ക്‌​​​സ് സീ​​​നി​​​യ​​​ര്‍ ക​​​ണ്‍സ​​​ള്‍ട്ട​​ന്‍റ് ഡോ. ​​​പി.​​​ബി. രാ​​​ജീ​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ന​​​ട​​​ത്തി​​​യ​​​ത്. കാ​​​യം​​​കു​​​ളം സ്വ​​​ദേ​​​ശി​​​യാ​​​യ യു​​​വാ​​​വി​​​നാ​​​ണ് ഏ​​​ഴു മാ​​​സം മു​​​ന്‍പ് ന​​​ട​​​ന്ന വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ല്‍ കാ​​​ല്‍മു​​​ട്ടി​​​നു​​​ള്ളി​​​ലെ കാ​​​ര്‍ട്ടി​​​ലേ​​​ജും അ​​​സ്ഥി​​​യും ന​​​ഷ്ട​​​പ്പെ​​​ട്ട​​​ത്.

മു​​​ട്ടി​​​ലെ അ​​​സ്ഥി​​​യി​​​ലെ വ​​​ലി​​​യ വി​​​ട​​​വ് മൂ​​​ലം യു​​​വാ​​​വി​​​ന് ഭാ​​​രം താ​​​ങ്ങി ന​​​ട​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ല്‍ ഒ​​​ന്നു​​​കി​​​ല്‍ കൃ​​​ത്രി​​​മ സ​​​ന്ധി ഘ​​​ടി​​​പ്പി​​​ക്കു​​​ക​​​യോ അ​​​ല്ലെ​​​ങ്കി​​​ല്‍ അ​​​വ​​​യ​​​വ​​​മാ​​​റ്റ​​​ത്തി​​​ലൂ​​​ടെ അ​​​സ്ഥി​​​യും ത​​​രു​​​ണാ​​​സ്ഥി​​​യും മാ​​​റ്റി സ്ഥാ​​​പി​​​ക്കു​​​ക​​​​​​യോ ചെ​​​യ്യു​​​ക എ​​​ന്ന​​​ത് മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു മാ​​​ര്‍ഗ​​​ങ്ങ​​​ള്‍.

ചെ​​​റു​​​പ്പ​​​ക്കാ​​​രി​​​ല്‍ കൃ​​​ത്രി​​​മ സ​​​ന്ധി വ​​​ച്ചു പി​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ പ​​​രി​​​മി​​​തി​​​ക​​​ള്‍ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് അ​​​നു​​​യോ​​​ജ്യ​​​മാ​​​യ അ​​​ല്ലോ​​​ഗ്രാ​​​ഫ്റ്റി​​​നാ​​​യി അ​​​യ​​​ല്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ടി​​​ഷ്യൂ ബാ​​​ങ്കു​​​ക​​​ളി​​​ല്‍ അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ച്ചു. ഇ​​​തി​​​നി​​​ട​​​യി​​​ല്‍ മം​​​ഗ​​​ലാ​​​പു​​​ര​​​ത്ത് അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ ഗു​​​രു​​​ത​​​ര പ​​​രു​​​ക്കേ​​​റ്റ് മു​​​ട്ടി​​​നു മു​​​ക​​​ളി​​​ല്‍ വ​​​ച്ചു കാ​​​ല്‍ മു​​​റി​​​ച്ചു​​​മാ​​​റ്റേ​​​ണ്ടി വ​​​ന്ന യു​​​വാ​​​വി​​​ന്‍റെ ബ​​​ന്ധു​​​ക്ക​​​ള്‍ അ​​​സ്ഥി ദാ​​​നം ചെ​​​യ്യാ​​​ന്‍ സ​​​മ്മ​​​തം അ​​​റി​​​യി​​​ച്ചു.


ഉ​​​ട​​​ന്‍ ത​​​ന്നെ മം​​​ഗ​​​ലാ​​​പു​​​രം കെ.​​​എ​​​സ്. ഹെ​​​ഗ്ഡെ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ല്‍ ഡോ.​ ​​വി​​​ക്രം ഷെ​​​ട്ടി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ കാ​​​ല്‍മു​​​ട്ടി​​ന്‍റെ ഭാ​​​ഗം അ​​​വ​​​യ​​​വ​​​ദാ​​​ന​​​ത്തി​​​നാ​​​യി നീ​​​ക്കം ചെ​​​യ്യാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചു. തു​​​ട​​​ര്‍ന്ന് മൈ​​​ന​​​സ് 80 ഡി​​​ഗ്രി താ​​​പ​​​നി​​​ല​​​യി​​​ല്‍ പ്ര​​​ത്യേ​​​കം ശീ​​​തീ​​​ക​​​രി​​​ച്ച പെ​​​ട്ടി​​​യി​​​ല്‍ ട്രെ​​​യി​​​ന്‍ മാ​​​ര്‍ഗ​​​മാ​​​ണ് അ​​​വ​​​യ​​​വം എ​​​ത്തി​​​ച്ച​​​ത്. വൈ​​​കാ​​​തെ മാ​​​ര്‍ സ്ലീ​​​വാ മെ​​​ഡി​​സി​​​റ്റി​​​യി​​​ല്‍ ഡോ. ​​​പി.​​​ബി. രാ​​​ജീ​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ശാ​​​സ്ത്ര​​​ക്രി​​​യ ന​​ട​​ത്തി.

അ​​​ന​​​സ്‌​​​ത്യേ​​​ഷ്യ വി​​​ഭാ​​​ഗം ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ് ഡോ. ​​​സേ​​​വ്യ​​​ര്‍ ജോ​​​ണ്‍, ഓ​​​ര്‍ത്തോ​​​പീ​​​ഡി​​​ക്‌​​​സ് വി​​​ഭാ​​​ഗ​​​ത്തി​​​ലെ ഡോ. ​​​അ​​​ഭി​​​രാം കൃ​​​ഷ്ണ​​​ന്‍, ഡോ. ​​​എ​​​സ്.​​ഡി. ​ശ​​​ര​​​ത് എ​​​ന്നി​​​വ​​​രും ശ​​​സ്ത്ര​​​ക്രി​​​യ ടീ​​​മി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി. മൂ​​​ന്ന് മ​​​ണി​​​ക്കൂ​​​ര്‍ നീ​​​ണ്ട ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ കാ​​​ര്‍ട്ടി​​​ലേ​​​ജ്- ബോ​​​ണ്‍ കോം​​​പ്ല​​​ക്‌​​​സ് മാ​​​റ്റി സ്ഥാ​​​പി​​​ച്ചു.

ഏ​​​താ​​​നും ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ യു​​​വാ​​​വ് സു​​​ഖം പ്രാ​​​പി​​​ച്ചു മ​​​ട​​​ങ്ങി. ഏ​​​താ​​​നും മാ​​​സ​​​ങ്ങ​​​ള്‍ക്ക​​​കം കാ​​​ലി​​​ല്‍ ഭാ​​​രം താ​​​ങ്ങി സാ​​​ധാ​​​ര​​​ണ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളി​​​ല്‍ ഏ​​​ര്‍പ്പെ​​​ടാ​​​ന്‍ സാ​​​ധി​​​ക്കു​​​മെ​​​ന്നു ഡോ​​​ക്്ട​​​ര്‍മാ​​​ര്‍ അ​​​റി​​​യി​​​ച്ചു.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ആ​​​ശു​​​പ​​​ത്രി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്്ട​​​ര്‍ മോ​​​ണ്‍. ജോ​​​സ​​​ഫ് ക​​​ണി​​​യോ​​​ടി​​​ക്ക​​​ല്‍, ചീ​​​ഫ് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ല്‍ സ​​​ര്‍വീ​​​സ​​​സ് എ​​​യ​​​ര്‍കോ​​​മ​​​ഡോ​​​ര്‍ ഡോ. ​​​പോ​​​ളി​​​ന്‍ ബാ​​​ബു, ഓ​​​ര്‍ത്തോ​​​പീ​​​ഡി​​​ക്സ് വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ. ​​​മാ​​​ത്യു ഏ​​​ബ്ര​​​ഹാം, സീ​​​നി​​​യ​​​ര്‍ ക​​​ണ്‍സ​​​ള്‍ട്ട​​​ന്‍റ് ഡോ. ​​​പി.​​​ബി. രാ​​​ജീ​​​വ് എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.