മ​ക​ളെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ പി​താ​വി​ന് മ​ര​ണം വ​രെ ത​ട​വും 15 ല​ക്ഷം രൂ​പ പി​ഴ​യും
മ​ക​ളെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ പി​താ​വി​ന് മ​ര​ണം വ​രെ ത​ട​വും 15 ല​ക്ഷം രൂ​പ പി​ഴ​യും
Wednesday, January 8, 2025 1:46 AM IST
ത​​​ളി​​​പ്പ​​​റ​​​മ്പ്: മ​​​ക​​​ളെ പീ​​​ഡി​​​പ്പി​​​ച്ച് ഗ​​​ർ​​​ഭി​​​ണി​​​യാ​​​ക്കി​​​യ കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​യ പി​​​താ​​​വി​​​നു മ​​​ര​​​ണം​​​വ​​​രെ ത​​​ട​​​വും 15 ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യും. 13കാ​​​രി​​​യെ 2019 മു​​​ത​​​ൽ പി​​​താ​​​വ് നി​​​ര​​​ന്ത​​​രം പീ​​​ഡി​​​പ്പി​​​ച്ച് ഗ​​​ർ​​​ഭി​​​ണി​​​യാ​​​ക്കി​​​യ കേ​​​സി​​​ലാ​​​ണു ത​​​ളി​​​പ്പ​​​റ​​​മ്പ് പോ​​​ക്സോ കോ​​​ട​​​തി ജ​​​ഡ്‌​​​ജി ആ​​​ർ.​​​രാ​​​ജേ​​​ഷ് വി​​​ധി പ​​​റ​​​ഞ്ഞ​​​ത്. പി​​​ഴ​​​ത്തു​​​ക മ​​​ക​​​ൾ​​​ക്ക് ന​​​ൽ​​​ക​​​ണം.

ജാ​​​മ്യ​​​ത്തി​​​ലി​​​റ​​​ങ്ങി മു​​​ങ്ങി​​​ന​​​ട​​​ന്ന പ്ര​​​തി നാ​​​ട്ടി​​​ൽ എ​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു ര​​​ഹ​​​സ്യ​​​വി​​​വ​​​രം ല​​​ഭി​​​ച്ച​​​തി​​​നെ തു​​​ട​​​ർ​​​ന്ന് ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി ത​​​ളി​​​പ്പ​​​റ​​​മ്പ് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്‌​​​തി​​​രു​​​ന്നു. തി​​​ങ്ക​​​ളാ​​​ഴ്ച വി​​​ധി പ​​​റ​​​യു​​​ന്ന​​​തി​​​നാ​​​യി കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി.

മ​​​ക​​​ൾ​​​ക്കു സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കേ​​​ണ്ട പി​​​താ​​​വ് ത​​​ന്നെ ക്രൂ​​​ര​​​മാ​​​യി പീ​​​ഡി​​​പ്പി​​​ച്ച് ഗ​​​ർ​​​ഭി​​​ണി​​​യാ​​​ക്കി​​​യ കേ​​​സാ​​​യ​​​തി​​​നാ​​​ൽ വ​​​ധ​​​ശി​​​ക്ഷ ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ അ​​​ഡ്വ. ഷെ​​​റി​​​മോ​​​ൾ വാ​​​ദി​​​ച്ചി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് വി​​​ധി​​​പ​​​റ​​​യ​​​ൽ ഇ​​​ന്ന​​​ല​​​ത്തേ​​​ക്കു മാ​​​റ്റി​​​യ​​​ത്.

വി​​​ദേ​​​ശ​​​ത്ത് ജോ​​​ലി ചെ​​​യ്യു​​​ന്ന പി​​​താ​​​വ് അ​​​വ​​​ധി​​​ക്കു നാ​​​ട്ടി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണു കേ​​​സി​​​നാ​​​സ്‌​​​പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. പി​​​താ​​​വ് ഖ​​​ത്ത​​​റി​​​ലേ​​​ക്ക് മ​​​ട​​​ങ്ങി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ പെ​​​ൺ​​​കു​​​ട്ടി ത​​​ല​​​ക​​​റ​​​ങ്ങി​​​വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​പ്പോ​​​ൾ ഡോ​​​ക്‌​​​ട​​​റു​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണു കു​​​ട്ടി ഗ​​​ർ​​​ഭി​​​ണി​​​യാ​​​ണെ​​​ന്നു മ​​​ന​​​സി​​​ലാ​​​യ​​​ത്. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ ബ​​​ന്ധു​​​വാ​​​യ പ​​തി​​ന​​ഞ്ചു​​കാ​​​ര​​​ന്‍റെ പേ​​​രാ​​​ണ് കു​​​ട്ടി പോ​​​ലീ​​​സി​​​നോ​​​ട് പ​​​റ​​​ഞ്ഞ​​​ത്.


എ​​​ന്നാ​​​ൽ, മൊ​​​ഴി​​​യി​​​ൽ പൊ​​​രു​​​ത്ത​​​ക്കേ​​​ട് തോ​​​ന്നി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് വ​​​നി​​​താ പോ​​​ലീ​​​സും കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​രും ചേ​​​ർ​​​ന്ന് സം​​​സാ​​​രി​​​ച്ച​​​പ്പോ​​​ഴാ​​ണ്, പി​​​താ​​​വാ​​​ണ് പീ​​​ഡി​​​പ്പി​​​ച്ച​​​തെ​​​ന്ന് പെ​​​ൺ​​​കു​​​ട്ടി പു​​​റ​​​ത്തു​​​പ​​​റ​​​ഞ്ഞ​​​ത്. തു​​​ട​​​ർ​​​ന്ന് നാ​​​ട്ടി​​​ലെ​​​ത്തി​​​ച്ച് ഇ​​​യാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്ത‌് ജ​​​യി​​​ലി​​​ല​​​ട​​​ച്ചി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ജൂ​​​ലൈ​​​യി​​​ലാ​​​ണ് വി​​​ധി പ​​​റ​​​യേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ, ജാ​​​മ്യ​​​ത്തി​​​ലി​​​റ​​​ങ്ങി ഇ​​​യാ​​​ൾ മു​​​ങ്ങി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് വി​​​ധി പ​​​റ​​​യാ​​​ൻ വൈ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. വി​​​ചാ​​​ര​​​ണ​​​വേ​​​ള​​​യി​​​ൽ കു​​​ട്ടി​​​യു​​​ടെ അ​​മ്മ കൂ​​​റു​​​മാ​​​റി​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.