പി. ​ജ​യ​രാ​ജ​നെ ജ​യി​ൽ ഉ​പ​ദേ​ശ​ക സ​മി​തി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ക​ണം: കോ​ൺ​ഗ്ര​സ്
പി. ​ജ​യ​രാ​ജ​നെ ജ​യി​ൽ ഉ​പ​ദേ​ശ​ക സ​മി​തി​യി​ൽ​നി​ന്ന്  പു​റ​ത്താ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ക​ണം: കോ​ൺ​ഗ്ര​സ്
Wednesday, January 8, 2025 1:46 AM IST
ക​​​ണ്ണൂ​​​ർ: പെ​​​രി​​​യ ഇ​​​ര​​​ട്ട കൊ​​​ല​​​പാ​​​ത​​​ക​​​ക്കേ​​​സി​​​ൽ ശി​​​ക്ഷ​​​ിക്ക​​​പ്പെ​​​ട്ട പ്ര​​​തി​​​ക​​​ളെ ക​​​ണ്ണൂ​​​ർ സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​ലേ​​​ക്കു സ്വീ​​​ക​​​രി​​​ച്ചാ​​​ന​​​യി​​​ച്ച സി​​​പി​​​എം സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യം​​​ഗം പി. ​​​ജ​​​യ​​​രാ​​​ജ​​​നെ ജ​​​യി​​​ൽ ഉ​​​പ​​​ദേ​​​ശ​​​ക സ​​​മി​​​തി​​​യി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്താ​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നു സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ​​​യും ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ർ​​​ട്ടി​​​ൻ ജോ​​​ർ​​​ജും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

കോ​​​ട​​​തി ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട പ്ര​​​തി​​​ക​​​ളെ ഹ​​​ർ​​​ഷാ​​​ര​​വ​​​ത്തോ‌​​​ടെ ജ​​​യി​​​ലി​​​ലേ​​​ക്ക് ആ​​​ന​​​യി​​​ച്ച സി​​​പി​​​എം നേ​​​താ​​​ക്ക​​​ളു​​​ടെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ​​​യും ന​​​ട​​​പ​​​ടി നി​​​യ​​​മ​​​വാ​​​ഴ്ച​​​യോ​​​ടു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​യും സ​​​മാ​​​ധാ​​​ന കാം​​​ക്ഷി​​​ക​​​ളെ ഞെ​​​ട്ടി​​​ക്കു​​​ന്ന​​​തു​​​മാ​​​ണെ​​​ന്നു ഡി​​​സി​​​സി​​യി​​​ൽ വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്ത പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഇ​​​രു​​​വ​​​രും പ​​​റ​​​ഞ്ഞു.


കൊ​​​ല​​​പാ​​​ത​​​ക രാ​​​ഷ്‌‌​​​ട്രീ​​​യ​​​ത്തി​​നു സി​​​പി​​​എം പ്രേ​​​ര​​​ണ​​​യും പി​​​ന്തു​​​ണ​​​യും സ​​​ഹാ​​​യ​​​വും ന​​​ല്കു​​​ന്ന​​​തി​​​ന്‍റെ പ​​​ര​​​സ്യ പ്ര​​​ഖ്യാ​​​പ​​​ന​​​മാ​​​ണ് പി. ​​​ജ​​​യ​​​രാ​​​ജ​​​ന്‍റെ കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ക​​​ണ്ണൂ​​​രി​​​ൽ അ​​​ര​​​ങ്ങേ​​​റി​​​യ​​​തെന്നും അവർ ചൂണ്ടിക്കാട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.