101 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി; കെ​എ​ഫ്സി​യു​ടെ വാ​ദം തെ​റ്റെ​ന്നു വി.​ഡി. സ​തീ​ശ​ൻ
101 കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി; കെ​എ​ഫ്സി​യു​ടെ  വാ​ദം തെ​റ്റെ​ന്നു വി.​ഡി. സ​തീ​ശ​ൻ
Thursday, January 9, 2025 2:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​നി​​​ൽ അം​​​ബാ​​​നി​​​യു​​​ടെ ക​​​ന്പ​​​നി​​​യി​​​ൽ നി​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യ​​​തി​​​ലു​​​ള്ള വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ക്കു​​​റി​​​പ്പി​​​ലൂ​​​ടെ കെ​​​എ​​​ഫ്സി അ​​​ഴി​​​മ​​​തി തു​​​റ​​​ന്നു സ​​​മ്മ​​​തി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ.

സം​​​സ്ഥാ​​​ന​​​ത്തി​​​ന് 101 കോ​​​ടി രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കി​​​യ​​​തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വത്തി​​​ൽനി​​​ന്ന് ഇ​​​പ്പോ​​​ഴ​​​ത്തെ ധ​​​ന​​​കാ​​​ര്യ​​​മ​​​ന്ത്രി​​​ക്കും മു​​​ൻ ധ​​​ന​​​കാ​​​ര്യ​​​മ​​​ന്ത്രി​​​ക്കും ഒ​​​ഴി​​​ഞ്ഞു മാ​​​റാ​​​നാ​​​കി​​​ല്ലെ​​​ന്നും സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

നി​​​ക്ഷേ​​​പ തീ​​​രു​​​മാ​​​നം നി​​​യ​​​മം അ​​​നു​​​സ​​​രി​​​ച്ചും ബോ​​​ർ​​​ഡി​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ​​​യു​​​മാ​​​ണെ​​​ന്ന കെ​​​എ​​​ഫ്സി​​​യു​​​ടെ ആ​​​ദ്യ വാ​​​ദം ത​​​ന്നെ പ​​​ച്ച​​​ക്ക​​​ള്ള​​​മാ​​​ണ്. എ​​​സ്എ​​​ഫ്സി നി​​​യ​​​മ​​​ത്തി​​​ലെ സെ​​​ക്‌​​​ഷ​​​ൻ 34 പ്ര​​​കാ​​​രം ബോ​​​ർ​​​ഡ് കാ​​​ലാ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ തീ​​​രു​​​മാ​​​നി​​​ക്കു​​​ന്ന സെ​​​ക്യൂ​​​രി​​​റ്റി​​​ക​​​ളി​​​ൽ മാ​​​ത്ര​​​മേ നി​​​ക്ഷേ​​​പി​​​ക്കാ​​​നാ​​​കൂ.

എ​​​ന്നാ​​​ൽ നി​​​ക്ഷേ​​​പ സ​​​മാ​​​ഹ​​​ര​​​ണ​​​ത്തി​​​നാ​​​യി 2016ൽ ​​​ബോ​​​ർ​​​ഡ് എ​​​ടു​​​ത്ത തീ​​​രു​​​മാ​​​നം ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നുവേ​​​ണ്ടി​​​യാ​​​ണ് 2018ൽ ​​​അ​​​നി​​​ൽ അം​​​ബാ​​​നി ക​​​ന്പ​​​നി​​​യി​​​ൽ നി​​​ക്ഷേ​​​പി​​​ച്ച​​​തെ​​​ന്നാ​​​ണ് കെ​​​എ​​​ഫ്സി വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ൽനി​​​ന്നും അ​​​നി​​​ൽ അം​​​ബാ​​​നി​​​യു​​​ടെ ക​​​ന്പ​​​നി​​​യി​​​ൽത​​​ന്നെ നി​​​ക്ഷേ​​​പി​​​ക്കാ​​​ൻ കെ​​​എ​​​ഫ്സി ബോ​​​ർ​​​ഡ് തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നി​​​ല്ലെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ണ്.

2016 ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​നാ​​​ണ് ആ​​​ർ​​​സി​​​എ​​​ൽ എ​​​ന്ന ക​​​ന്പ​​​നി​​​യി​​​ൽ നി​​​ന്ന് ആ​​​ർ​​​സി​​​എ​​​ഫ്എ​​​ൽ രൂ​​​പീ​​​ക​​​രി​​​ച്ച​​​ത്. 2016 ജൂ​​​ണി​​​ൽ കെ​​​എ​​​ഫ്സി എ​​​ടു​​​ത്ത തീ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് 2016 ഏ​​​പ്രി​​​ലി​​​ൽ തു​​​ട​​​ങ്ങി​​​യ ര​​​ണ്ടു മാ​​​സം മാ​​​ത്രം പ്രാ​​​യ​​​മാ​​​യ സ്ഥാ​​​പ​​​ന​​​ത്തി​​​ൽ നി​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യെ​​​ന്നു പ​​​റ​​​യു​​​ന്ന​​​ത് അ​​​രി​​​യാ​​​ഹാ​​​രം ക​​​ഴി​​​ക്കു​​​ന്ന ആ​​​രും വി​​​ശ്വ​​​സി​​​ക്കി​​​ല്ല.


കെ​​​എ​​​ഫ്സി നി​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യ​​​തി​​​നു ശേ​​​ഷ​​​മാ​​​ണ് റേ​​​റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ ക്രെ​​​ഡി​​​റ്റ് വാ​​​ച്ച് ന​​​ൽ​​​കി​​​യ​​​തെ​​​ന്നും 2018 ജൂ​​​ണി​​​നു ശേ​​​ഷ​​​മാ​​​ണ് അം​​​ബാ​​​നി​​​യു​​​ടെ സ്ഥാ​​​പ​​​നം ത​​​ക​​​രാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​തെ​​​ന്നു​​​മു​​​ള്ള കെ​​​എ​​​ഫ്സി​​​യു​​​ടെ വാ​​​ദ​​​വും വ​​​സ്തു​​​താ വി​​​രു​​​ദ്ധ​​​മാ​​​ണ്.

ആ​​​ർ​​​സി​​​എ​​​ഫ്എ​​​ല്ലി​​​ൽ നി​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​തി​​​നു ര​​​ണ്ടു മാ​​​സം മു​​​ന്പ് കെ​​​യ​​​ർ റേ​​​റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി ഇ​​​റ​​​ക്കി​​​യ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ ആ​​​ർ​​​സി​​​എ​​​ഫ്എ​​​ല്ലി​​​നും പാ​​​ര​​​ന്‍റ​​​ൽ ക​​​ന്പ​​​നി​​​യാ​​​യ റി​​​ല​​​യ​​​ൻ​​​സ് കാ​​​പി​​​റ്റ​​​ൽ ലി​​​മി​​​റ്റ​​​ഡി​​​നും താ​​​ഴ്ന്ന റേ​​​റ്റിം​​​ഗ് ആ​​​ണു ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത്.

സ​​​ഹോ​​​ദ​​​ര സ്ഥാ​​​പ​​​ന​​​മാ​​​യ റി​​​ല​​​യ​​​ൻ​​​സ് ക​​​മ്യൂ​​​ണി​​​ക്കേ​​​ഷ​​​ൻ​​​സി​​​നും കെ​​​യ​​​ർ ‘ഡി’ ​​​റേ​​​റ്റിം​​​ഗാ​​​ണ് ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ന്നി​​​ട്ടാ​​​ണ് നി​​​ക്ഷേ​​​പം ന​​​ട​​​ത്തു​​​ന്പോ​​​ൾ എ​​​ല്ലാം ഭ​​​ദ്ര​​​മാ​​​യി​​​രു​​​ന്നെ​​​ന്ന് കെ​​​എ​​​ഫ്സി വാ​​​ദി​​​ക്കു​​​ന്ന​​​ത്.

ആ​​​ർ​​​സി​​​എ​​​ഫ്എ​​​ല്ലി​​​ലെ നി​​​ക്ഷേ​​​പം വാ​​​ർ​​​ഷി​​​ക റി​​​പ്പോ​​​ർ​​​ട്ടി​​​ൽ മ​​​റ​​​ച്ചുവ​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു കെ​​​എ​​​ഫ്സി പ​​​റ​​​യു​​​ന്ന​​​തും ന​​​ട്ടാ​​​ൽ കു​​​രു​​​ക്കാ​​​ത്ത നു​​​ണ​​​യാ​​​ണ്. 2019ൽ ​​​അം​​​ബാ​​​നി​​​യു​​​ടെ ക​​​ന്പ​​​നി പൂ​​​ട്ടി​​​യ​​​പ്പോ​​​ൾ നി​​​ൽ​​​ക്ക​​​ക്ക​​​ള്ളി ഇ​​​ല്ലാ​​​താ​​​യ​​​പ്പോ​​​ഴാ​​​ണ് 2020-21ലെ ​​​വാ​​​ർ​​​ഷി​​​ക റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ആ​​​ർ​​​സി​​​എ​​​ഫ്എ​​​ല്ലി​​​ന്‍റെ പേ​​​ര് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

നി​​​ക്ഷേ​​​പതു​​​ക തി​​​രി​​​ച്ചു കി​​​ട്ടാ​​​ൻ നി​​​യ​​​മ പോ​​​രാ​​​ട്ടം ന​​​ട​​​ത്തു​​​മെ​​​ന്നു കെ​​എ​​​ഫ്സി പ​​​റ​​​യു​​​ന്ന​​​തും അ​​​പ​​​ഹാ​​​സ്യ​​​മാ​​​ണ്. ഇ​​​നി കേ​​​സ് ന​​​ട​​​ത്താ​​​ൻ വ​​​ക്കീ​​​ലി​​​നും കോ​​​ടി​​​ക​​​ൾ ന​​​ൽ​​​കേ​​​ണ്ടി വ​​​രു​​​മെ​​​ന്നു സ​​​തീ​​​ശ​​​ൻ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.