രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സി​ൽ സ്ലീ​പ്പ​ർ കോ​ച്ചു​ക​ൾ കു​റ​ച്ചു
രാ​ജ്യ​റാ​ണി എ​ക്സ്പ്ര​സി​ൽ സ്ലീ​പ്പ​ർ കോ​ച്ചു​ക​ൾ കു​റ​ച്ചു
Thursday, January 9, 2025 2:33 AM IST
കൊ​​​ല്ലം: കൊ​​​ച്ചു​​​വേ​​​ളി - നി​​​ല​​​മ്പൂ​​​ർ രാ​​​ജ്യ​​​റാ​​​ണി എ​​​ക്സ്പ്ര​​​സി​​​ൽ ( 16349/50) ര​​​ണ്ട് സ്ലീ​​​പ്പ​​​ർ കോ​​​ച്ചു​​​ക​​​ൾ കു​​​റ​​​യ്ക്കാ​​​ൻ റെ​​​യി​​​ൽ​​​വേ തീ​​​രു​​​മാ​​​നം. പ​​​ക​​​രം ര​​​ണ്ട് അ​​​ധി​​​ക ജ​​​ന​​​റ​​​ൽ കോ​​​ച്ചു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നാ​​​ണ് അ​​​റി​​​യി​​​പ്പ്.

രാ​​​ത്രി സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന ഈ ​​​എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​നി​​​ൽ സ്ലീ​​​പ്പ​​​ർ കോ​​​ച്ചു​​​ക​​​ൾ കു​​​റ​​​യ്ക്കു​​​ന്ന​​​ത് നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് യാ​​​ത്ര​​​ക്കാ​​​രെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കും. 150-ൽ ​​​അ​​​ധി​​​കം ബ​​​ർ​​​ത്തു​​​ക​​​ൾ കു​​​റ​​​യു​​​ക​​​യും ചെ​​​യ്യും. ഇ​​​തി​​​നെ​​​തി​​​രേ ഫ്ര​​​ണ്ട്സ് ഓ​​​ൺ റെ​​​യി​​​ൽ​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള സം​​​ഘ​​​ട​​​ന​​​ക​​​ൾ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി രം​​​ഗ​​​ത്ത് വ​​​ന്നു ക​​​ഴി​​​ഞ്ഞു.

കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ൽനി​​​ന്ന് രാ​​​ത്രി ഒ​​​മ്പ​​​തി​​​ന് പു​​​റ​​​പ്പെ​​​ടു​​​ന്ന രാ​​​ജ്യ​​​റാ​​​ണി എ​​​ക്സ്പ്ര​​​സ് അ​​​ടു​​​ത്ത ദി​​​വ​​​സം രാ​​​വി​​​ലെ 6.05 നാ​​​ണ് നി​​​ല​​​മ്പൂ​​​രി​​​ൽ എ​​​ത്തു​​​ന്ന​​​ത്. തി​​​രി​​​കെ​​​യു​​​ള്ള സ​​​ർ​​​വീ​​​സ് രാ​​​ത്രി 9.30ന് ​​​നി​​​ല​​​മ്പൂ​​​രി​​​ൽനി​​​ന്ന് യാ​​​ത്ര തി​​​രി​​​ച്ച് പി​​​റ്റേ ദി​​​വ​​​സം രാ​​​വി​​​ലെ 5.30ന് ​​​കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ൽ എ​​​ത്തും.


നി​​​ല​​​വി​​​ൽ ഈ ​​​ട്രെ​​​യി​​​നി​​​ൽ എ​​​ട്ട് സ്ലീ​​​പ്പ​​​ർ കോ​​​ച്ചു​​​ക​​​ളാ​​​ണ് ഉ​​​ള്ള​​​ത്. ഇ​​​താ​​​ണ് ആ​​​റാ​​​ക്കി കു​​​റ​​​യ്ക്കു​​​ന്ന​​​ത്. രാ​​​ജ്യ​​​റാ​​​ണി എ​​​ക്സ്പ്ര​​​സി​​​ൽ ആ​​​കെ 14 കോ​​​ച്ചു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് ഉ​​​ള്ള​​​ത്.

ഇ​​​ത് 18 ആ​​​ക്കി ഉ​​​യ​​​ർ​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണ് യാ​​​ത്ര​​​ക്കാ​​​രു​​​ടെ ആ​​​വ​​​ശ്യം. അ​​​ങ്ങ​​​നെ വ​​​രു​​​മ്പോ​​​ൾ നാ​​​ല് സ്ലീ​​​പ്പ​​​ർ കോ​​​ച്ചു​​​ക​​​ൾ കൂട്ടി​​​യാ​​​ൽ 10 എ​​​ണ്ണ​​​മാ​​​യി ഉ​​​യ​​​ർ​​​ത്താ​​​ൻ ക​​​ഴി​​​യും. മാ​​​ത്ര​​​മ​​​ല്ല നാ​​​ല് ജ​​​ന​​​റ​​​ൽ കോ​​​ച്ചു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​നാ​​​കും. രാ​​​ജ്യ​​​റാ​​​ണി​​​യി​​​ലെ ര​​​ണ്ട് സ്ലീ​​​പ്പ​​​ർ കോ​​​ച്ചു​​​ക​​​ൾ കു​​​റ​​​ച്ച് പ​​​ക​​​രം ര​​​ണ്ട് ജ​​​ന​​​റ​​​ൽ കോ​​​ച്ചു​​​ക​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് 19, 20 തീ​​​യ​​​തി​​​ക​​​ളി​​​ലാ​​​യി പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​രും.

ഇ​​​ത് കൂ​​​ടാ​​​തെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - മ​​​ധു​​​ര റൂ​​​ട്ടി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന അ​​​മൃ​​​ത എ​​​ക്സ്പ്ര​​​സി​​​ലും (16343/44) സ​​​മാ​​​ന​​​മാ​​​യ മാ​​​റ്റം റെ​​​യി​​​ൽ​​​വ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.