അ​ന്ത​ർസ​ർ​വ​ക​ലാ​ശാ​ല ചാ​വ​റ പ്ര​സം​ഗ മ​ത്സ​രം 25ന്
Thursday, January 9, 2025 2:33 AM IST
കൊ​​​​ച്ചി: ചാ​​​​വ​​​​റ ക​​​​ൾ​​​​ച്ച​​​​റ​​​​ൽ സെ​​​​ന്‍റ​​​​ർ സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന 34-ാമ​​​​ത് അ​​​​ന്ത​​​​ർ​​​സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല ചാ​​​​വ​​​​റ പ്ര​​​​സം​​​​ഗ മ​​​ത്സ​​​രം ഈ ​​​മാ​​​സം 25ന് ​​​​ന​​​​ട​​​​ക്കും.

രാ​​​​വി​​​​ലെ പ​​​ത്തു മു​​​​ത​​​​ൽ കൊ​​​​ച്ചി ചാ​​​​വ​​​​റ ക​​​​ൾ​​​​ച്ച​​​​റ​​​​ൽ സെ​​​​ന്‍റ​​​റി​​​​ലാ​​​​ണു മ​​​​ത്സ​​​​ര​​​ങ്ങ​​​ൾ. കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ സാ​​​​മൂ​​​​ഹ്യ-​​​സാം​​​​സ്‌​​​​കാ​​​​രി​​​​ക- വി​​​​ദ്യാ​​​​ഭ്യാ​​​​സ ന​​​​വോ​​​​ത്ഥാ​​​​ന​​​​ത്തി​​​​ന് തു​​​​ട​​​​ക്കം​​​കു​​​​റി​​​​ച്ച വി​​​​ശു​​​​ദ്ധ ചാ​​​​വ​​​​റ കു​​​​ര്യാ​​​​ക്കോ​​​​സ് ഏ​​​​ലി​​​​യാ​​​​സി​​​ന്‍റെ മ​​​​ഹ​​​​ത്താ​​​​യ ആ​​​​ദ​​​​ർ​​​​ശ​​​​ങ്ങ​​​​ളും സ​​​​മ​​​​ഗ്ര വീ​​​​ക്ഷ​​​​ണ​​​​വും വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ക്കു​​​​ക, പ്ര​​​​ഗ​​​​ത്ഭ​​​​രാ​​​​യ പ്ര​​​സം​​​​ഗ​​​​ക​​​​രെ ക​​​​ണ്ടെ​​​​ത്തു​​​​ക, നേ​​​​തൃ​​​​ത്വ​​​വാ​​​​സ​​​​ന പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ക എ​​​​ന്നീ ല​​​​ക്ഷ്യ​​​​ങ്ങ​​​​ളോ​​​​ടെ​​​​യാ​​​​ണു മ​​​​ത്സ​​​​രം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ചാ​​​​വ​​​​റ ക​​​​ൾ​​​​ച്ച​​​​റ​​​​ൽ സെ​​​​ന്‍റ​​​​ർ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​അ​​​​നി​​​​ൽ ഫി​​​​ലി​​​​പ്പ് അ​​​​റി​​​​യി​​​​ച്ചു.


ചാ​​​​വ​​​​റ പി​​​​താ​​​​വി​​​​നു​​​​ശേ​​​​ഷം കേ​​​​ര​​​​ള ന​​​​വോ​​​​ത്ഥാ​​​​ന നാ​​​​യ​​​​ക​​​​രി​​​​ൽ പ്ര​​​​ധാ​​​​നി​​​​യാ​​​​യ ‘ശ്രീ​​​​നാ​​​​രാ​​​​യ​​​​ണ ഗു​​​​രു​​​​വും കേ​​​​ര​​​​ള ന​​​​വോ​​​​ത്ഥാ​​​​ന​​​​വും’ എ​​​​ന്ന​​​​താ​​​​ണ് ഇ​​​​ത്ത​​​​വ​​​​ണ​​​​ത്തെ പ്ര​​​​സം​​​​ഗ​​​വി​​​​ഷ​​​​യം. പ്ര​​​​സം​​​​ഗ​ ദൈ​​​ർ​​​ഘ്യം അ​​​​ഞ്ചു മി​​​​നി​​​​റ്റാ​​​​ണ്. ഒ​​​​രു കോ​​​​ള​​​​ജി​​​​ൽ​​​നി​​​​ന്ന് ര​​​​ണ്ടു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് പ​​​​ങ്കെ​​​​ടു​​​​ക്കാം. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, എ​​​​റ​​​​ണാ​​​​കു​​​​ളം, മ​​​​ല​​​​ബാ​​​​ർ എ​​​​ന്നി​​​​ങ്ങ​​​​നെ മൂ​​​​ന്നു മേ​​​​ഖ​​​​ല​​​​ക​​​​ളാ​​​യി തി​​​​രി​​​​ച്ചാ​​​​ണു മ​​​​ത്സ​​​​ര​​​ങ്ങ​​​ൾ.

വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ പ്രി​​​​ൻ​​​​സി​​​​പ്പ​​​​ലി​​​​ന്‍റെ​​​​യോ വ​​​​കു​​​​പ്പ് മേ​​​​ധാ​​​​വി​​​​യു​​​​ടെ​​​​യോ സാ​​​​ക്ഷ്യ​​​​പ​​​​ത്രം കൊ​​​​ണ്ടു​​​​വ​​​​ര​​​​ണം. പ​​​​ങ്കെ​​​​ടു​​​​ക്കു​​​​വാ​​​​ൻ താ​​​​ത്പ​​​ര്യ​​​​മു​​​​ള്ള​​​​വ​​​​ർ മു​​​​ൻ​​​​കൂ​​​​ട്ടി പേ​​​​ര് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യ​​​​ണം. ഈ ​​​മാ​​​സം 20 വ​​​രെ ര​​​​ജി​​​​സ്റ്റ​​​ർ ചെ​​​യ്യാം. ഫോ​​​ൺ: (വാ​​​​ട്സാ​​​​പ്പ്) 9400068686, 9400068680, 9495172011.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.