ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ആദ്യ മൂന്നു ദിവസം ചോ​ദ്യോ​ത്ത​ര​വേ​ള ഒ​ഴി​വാ​ക്കി
ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ആദ്യ മൂന്നു ദിവസം ചോ​ദ്യോ​ത്ത​ര​വേ​ള ഒ​ഴി​വാ​ക്കി
Wednesday, January 8, 2025 2:58 AM IST
കെ. ​​​ഇ​​​ന്ദ്ര​​​ജി​​​ത്ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വ​​​സാ​​​ന സ​​​ന്പൂ​​​ർ​​​ണ ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ തു​​​ട​​​ക്ക​​​ത്തി​​​ലെ മൂ​​​ന്നു ദി​​​വ​​​സം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ ചോ​​​ദ്യോ​​​ത്ത​​​ര വേ​​​ള പൂ​​​ർ​​​ണ​​​മാ​​​യി ഒ​​​ഴി​​​വാ​​​ക്കി. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി ന​​​ൽ​​​കേ​​​ണ്ട ദി​​​ന​​​ങ്ങ​​​ളി​​​ലെ ചോ​​​ദ്യോ​​​ത്ത​​​ര​​​വേ​​​ള​​​യാ​​ണു റ​​​ദ്ദാ​​​ക്കി​​​യ​​​ത്.

പു​​​തി​​​യ ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ് അ​​​ർ​​​ലേ​​​ക്ക​​​റു​​​ടെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന പ്ര​​​സം​​​ഗ​​​ത്തി​​​നു​​​ള്ള ന​​​ന്ദി​​​പ്ര​​​മേ​​​യ ച​​​ർ​​​ച്ച ന​​​ട​​​ക്കു​​​ന്ന 20 മു​​​ത​​​ൽ 22 വ​​​രെ​​​യു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​ണു ചോ​​​ദ്യോ​​​ത്ത​​​ര​​​വേ​​​ള ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്. നി​​​യ​​​മ​​​സ​​​ഭാ​​ സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​യി മൂ​​​ന്നു ദി​​​വ​​​സം ചോ​​​ദ്യോ​​​ത്ത​​​ര​​​വേ​​​ള ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​ത് അ​​​ത്യ​​​പൂ​​​ർ​​​വ​​​മാ​​​ണ്.

നി​​​യ​​​മ​​​സ​​​ഭ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന അ​​​ന്താ​​​രാ​​ഷ്‌​​ട്ര പു​​​സ്ത​​​കോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ ജോ​​​ലി​​​ക്കാ​​​യി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ മു​​​ഴു​​​വ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​രെ​​​യും നി​​​യോ​​​ഗി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ നി​​​യ​​​മ​​​സ​​​ഭാ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ഉ​​​ത്ത​​​രം ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നും ക്രോ​​​ഡീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള ത​​​ട​​​സം നേ​​​രി​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​ണ് ചോ​​​ദ്യോ​​​ത്ത​​​ര​​​വേ​​​ള ഉ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണു വി​​​ശ​​​ദീ​​​ക​​​ര​​​ണം.

ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ പ​​​തി​​​വു​​​പോ​​​ലെ രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​നു നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​നം തു​​​ട​​​ങ്ങു​​​മെ​​​ങ്കി​​​ലും ചോ​​​ദ്യോ​​​ത്ത​​​ര​​​വേ​​​ള ഉ​​​ണ്ടാ​​​കി​​​ല്ല. സാ​​​ധാ​​​ര​​​ണ​​​യാ​​​യി രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തു മു​​​ത​​​ൽ 10 വ​​​രെ ഒ​​​രു മ​​​ണി​​​ക്കൂ​​​റാ​​​ണ് ചോ​​​ദ്യോ​​​ത്ത​​​ര​​​വേ​​​ള. ഈ ​​​ദി​​​ന​​​ങ്ങ​​​ളി​​​ൽ ശൂ​​​ന്യ​​​വേ​​​ള​​​യോ​​​ടെ​​​യാ​​​കും സ​​​മ്മേ​​​ള​​​നം തു​​​ട​​​ങ്ങു​​​ക. അ​​​ടി​​​യ​​​ന്ത​​​രപ്ര​​​മേ​​​യ​​​മാ​​​ണു ശൂ​​​ന്യ​​​വേ​​​ള​​​യി​​​ലെ ആ​​​ദ്യ ഇ​​​നം.

നി​​​യ​​​മ​​​സ​​​ഭാം​​​ഗ​​​ങ്ങ​​​ൾ​​​ക്കു മു​​​ഖ്യ​​​മ​​​ന്ത്രി​​​യോ​​​ടും മ​​​ന്ത്രി​​​മാ​​​രോ​​​ടു​​​മു​​​ള്ള വി​​​വി​​​ധ ചോ​​​ദ്യ​​​ങ്ങ​​​ൾ ഉന്നയി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണ് ഇ​​​തു​​​മൂ​​​ലം ന​​​ഷ്ട​​​മാ​​​കു​​​ന്ന​​​തെ​​​ന്നാ​​​ണു പ്ര​​​തി​​​പ​​​ക്ഷ ആ​​​രോ​​​പ​​​ണം. എ​​​ന്നാ​​​ൽ, പ്ര​​​തി​​​പ​​​ക്ഷ​​​വു​​​മാ​​​യി കൂ​​​ടി​​​യാ​​​ലോ​​​ചി​​​ച്ചാ​​​ണു തീ​​​രു​​​മാ​​​ന​​​മെ​​​ന്നാണു സ്പീ​​​ക്ക​​​റു​​​ടെ ഓ​​​ഫീ​​​സ് പ​​​റ​​​യു​​​ന്നത്.


15 -ാം കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ സ​​​മ്മേ​​​ള​​​നം ജ​​​നു​​​വ​​​രി 23നു ​​​താ​​​ത്കാ​​​ലി​​​ക​​​മാ​​​യി അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചാ​​​ൽ പി​​​ന്നീ​​​ട് ഫെ​​​ബ്രു​​​വ​​​രി ഏ​​​ഴി​​​നു ബ​​​ജ​​​റ്റ് അ​​​വ​​​ത​​​ര​​​ണ​​​ത്തി​​​നാ​​​ണ് വീ​​​ണ്ടും ചേ​​​രു​​​ക. ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.

മാ​​​ർ​​​ച്ച് 31ന​​​കം സ​​​ന്പൂ​​​ർ​​​ണ ബ​​​ജ​​​റ്റ് പാ​​​സാ​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യം. അ​​​ടു​​​ത്ത വ​​​ർ​​​ഷം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​നു ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​മെ​​​ങ്കി​​​ലും സ​​​ന്പൂ​​​ർ​​​ണ ബ​​​ജ​​​റ്റ് പാ​​​സാ​​​ക്കാ​​​നാ​​​കി​​​ല്ല. വോ​​​ട്ട് ഓ​​​ണ്‍ അ​​​ക്കൗ​​​ണ്ട് മാ​​​ത്ര​​​മേ പാ​​​സാ​​​ക്കാ​​​നാ​​​കൂ. 2026 മേ​​​യ് മാ​​​സ​​​ത്തി​​​ൽ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ എ​​​ത്തു​​​ന്ന സ​​​ർ​​​ക്കാ​​​രി​​​നു മാ​​​ത്ര​​​മേ സ​​​ന്പൂ​​​ർ​​​ണ ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യൂ.

ആ​​​ന്‍റ​​​ണി​​​യു​​​ടെ​​​യും ക​​​രു​​​ണാ​​​ക​​​ര​​​ന്‍റെ​​​യും കാ​​​ല​​​ത്തും ചോ​​​ദ്യോ​​​ത്ത​​​ര​​​വേ​​​ള ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രു​​​ന്നു
മു​​​ൻ​​​പ് എ.​​​കെ. ആ​​​ന്‍റ​​​ണി മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കേ സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സ​​​മ​​​ര​​​വു​​​മാ​​​യി ബന്ധപ്പെട്ട് 2001 ൽ ​​​നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ ചോ​​​ദ്യോ​​​ത്ത​​​ര​​​വേ​​​ള ദീ​​​ർ​​​ഘ​​​മാ​​​യി ഒ​​​ഴി​​​വാ​​​ക്കി​​​യി​​​രു​​​ന്നു.

നി​​​യ​​​മ​​​സ​​​ഭാ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി എ​​​ഴു​​​തി ത​​​യാ​​​റാ​​​ക്കാ​​​ൻ, സ​​​മ​​​ര​​​ത്തെ​​ത്തു​​​ട​​​ർ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രി​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് അ​​​ന്ന് ചോ​​​ദ്യോ​​​ത്ത​​​ര​​​വേ​​​ള ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്. 1982 ൽ ​​​കെ. ക​​​രു​​​ണാ​​​ക​​​ര​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​യി​​​രി​​​ക്കേ ചി​​​ല പ്ര​​​ത്യേ​​​ക സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ചോ​​​ദ്യോ​​​ത്ത​​​ര​​​വേ​​​ള ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​താ​​​യി അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. ഇ​​​ത് പ്ര​​​തി​​​പ​​​ക്ഷ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ​​​ക്കും ഇ​​​ട​​​യാ​​​ക്കി​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.