അ​നു​ര​ഞ്ജ​ന​ത്തി​ൽ മു​ന്നേ​റാം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ
അ​നു​ര​ഞ്ജ​ന​ത്തി​ൽ മു​ന്നേ​റാം: മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ
Wednesday, January 8, 2025 1:46 AM IST
കൊ​​​​ച്ചി: സ​​​​ഭ​​​​യു​​​​ടെ ന​​​​ന്മ മാ​​​​ത്രം ല​​​​ക്ഷ്യ​​​​മാ​​​​ക്കി അ​​​​നു​​​​ര​​​​ഞ്ജ​​​​ന​​​​ത്തി​​​​ൽ ഒ​​​​ന്നാ​​​​യി മു​​​​ന്നേ​​​​റാ​​​​മെ​​​​ന്നു സീ​​​​റോ​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു. സ​​​​ഭ​​​​യു​​​​ടെ 33-ാമ​​​​തു സി​​​​ന​​​​ഡി​​​​ന്‍റെ ആ​​​​ദ്യ സ​​​​മ്മേ​​​​ള​​​​നം സ​​​​ഭാ കാ​​​​ര്യാ​​​​ല​​​​യ​​​​മാ​​​​യ കാ​​​​ക്ക​​​​നാ​​​​ട് മൗ​​​​ണ്ട് സെ​​​​ന്‍റ് തോ​​​​മ​​​​സി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

ദൈ​​​​വ​​തി​​​​രു​​​​മു​​​​മ്പി​​​​ൽ കൂ​​​​പ്പു​​​​ക​​​​ര​​​​ങ്ങ​​​​ളു​​​​മാ​​​​യി തി​​​​ക​​​​ഞ്ഞ പ്ര​​​​ത്യാ​​​​ശ​​​​യോ​​​​ടെ പു​​​​തു​​​​വ​​​​ർ​​​​ഷ​​​​ത്തെ വ​​​​ര​​​​വേ​​​​ൽ​​​​ക്കാം. വി​​​​ശ്വാ​​​​സ​​​​ത്തി​​​​ന്‍റെ സാ​​​​ക്ഷി​​​​ക​​​​ളാ​​​​യി ജീ​​​​വി​​​​ക്ക​​​​ണം. അ​​​​ജ​​​​പാ​​​​ല​​​​ന ശു​​​​ശ്രൂ​​​​ഷ​​​​യ്ക്ക് ഭ​​​​ര​​​​മേ​​​​ല്പി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​ർ ന​​​​ന്മ​​​​നി​​​​റ​​​​ഞ്ഞ തീ​​​​രു​​​​മാ​​​​ന​​​​ങ്ങ​​​​ൾ​​കൊ​​​​ണ്ടും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​കൊ​​​​ണ്ടും മാ​​​​തൃ​​​​ക ന​​​​ല്കു​​​​ന്ന​​​​വ​​​​രും പ്ര​​​​ചോ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​മാ​​​​ക​​​​ണം. വ്യ​​​​ക്തി താ​​ത്പ​​​​ര്യ​​​​ങ്ങ​​​​ളും വി​​​​ഭാ​​​​ഗീ​​​​യ​​​​ത​​​​ക​​​​ളും മാ​​​​റ്റി​​​​വ​​​​ച്ച് കൂ​​​​ട്ടു​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തോ​​​​ടെ ല​​​​ക്ഷ്യം നേ​​​​ടാ​​​​നാ​​​​യി ക​​​​ഠി​​​​നാ​​​​ധ്വാ​​​​നം ചെ​​​​യ്യാം.

പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്കു ന​​​​ടു​​​​വി​​​​ലും സാ​​​​ഹോ​​​​ദ​​​​ര്യ​​​​വും കൂ​​​​ട്ടാ​​​​യ്മ​​​​യും ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ത്താ​​​​തെ ‘സി​​​​ന​​​​ഡാ​​​​ലി​​​​റ്റി’യു​​​​ടെ ചൈ​​​​ത​​​​ന്യ​​​​ത്തി​​​​ൽ ഒ​​​​രു​​​​മി​​​​ച്ചു​​​​ന​​​​ട​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്ക​​​​ണം.

‘പ്ര​​​​ത്യാ​​​​ശ ന​​​​മ്മെ നി​​​​രാ​​​​ശ​​​​രാ​​​​ക്കു​​​​ന്നി​​​​ല്ല’ എ​​​​ന്ന ദൈ​​​​വ​​​​വ​​​​ച​​​​ന​​​​ത്തെ ആ​​​​സ്പ​​​​ദ​​​​മാ​​​​ക്കി ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ 2025 ​ജൂ​​​​ബി​​​​ലി വ​​​​ർ​​​​ഷ​​​​മാ​​​​യി പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ ദൈ​​​​വ​​​​ത്തി​​​​ലു​​​​ള്ള ന​​​​മ്മു​​​​ടെ വി​​​​ശ്വാ​​​​സം വ​​​​ള​​​​ർ​​​​ത്താ​​​​നും ആ​​​​ശ​​​​ങ്ക​​​​ക​​​​ളു​​​​ടെ​​​​യും വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളു​​​​ടെ​​​​യും സ​​​​മ​​​​യ​​​​ത്ത് ഈ​​​​ശ്വ​​​​ര​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ൽ പു​​​​തു​​​​ക്ക​​​​പ്പെ​​​​ടാ​​​​നും പ​​​​രി​​​​ശ്ര​​​​മി​​​​ക്ക​​​​ണം.

ജൂ​​​​ബി​​​​ലി എ​​​​ന്ന​​​​ത് ക്രൈ​​​​സ്ത​​​​വ ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ മ​​​​ഹ​​​​ത്താ​​​​യ ആ​​​​ഘോ​​​​ഷ​​​​മാ​​​​ണ്. ഇ​​​​ത് പ്ര​​​​ത്യാ​​​​ശ​​​​യോ​​​​ടും ഐ​​​​ക്യ​​​​ത്തോ​​​​ടും ന​​​​വീ​​​​ക​​​​രി​​​​ക്ക​​​​പ്പെ​​​​ടാ​​​​നും ദൈ​​​​വി​​​​ക​​​​ത​​​​യി​​​​ലേ​​​​ക്ക് മ​​​​ട​​​​ങ്ങി​​പ്പോ​​കാ​​​​നു​​​​മുള്ള ക​​​​ർ​​​​ത്താ​​​​വി​​​​ന്‍റെ വി​​​​ളി​​​​യാ​​​​ണ്. ‘ന​​​​മ്മ​​​​ൾ നി​​​​രാ​​​​ശ​​​​യാ​​​​ൽ ചു​​​​റ്റ​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്ന് തോ​​​​ന്നു​​​​മ്പോ​​​​ൾ ക​​​​ർ​​​​ത്താ​​​​വ് പു​​​​തി​​​​യ പാ​​​​ത​​​​ക​​​​ൾ തു​​​​റ​​​​ക്കു​​​​ന്നു’​​​​വെ​​​​ന്ന മാ​​​​ർ​​​​പാ​​​​പ്പ​​​​യു​​​​ടെ വാ​​​​ക്കു​​​​ക​​​​ൾ ന​​​​മു​​​​ക്കാ​​​​ശ്വാ​​​​സ​​​​മാ​​​​ണെ​​​​ന്നും മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്​​​​ബി​​​​ഷ​​​പ് ഉ​​​​ദ്ഘാ​​​​ട​​​​ന സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.


ഭ​​​​ദ്രാ​​​​വ​​​​തി ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് അ​​​​രു​​​​മ​​​​ച്ചാ​​​​ട​​​​ത്തി​​​​ന്‍റെ ധ്യാ​​​​ന​​​​ചി​​​​ന്ത​​​​ക​​​​ളോ​​​​ടെ​​​​യാ​​​​ണ് സി​​​​ന​​​​ഡ് ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്പി​​​​നൊ​​​​പ്പം സി​​​​ന​​​​ഡി​​​​ലെ മെ​​​​ത്രാ​​​​ന്മാ​​​​ർ വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ​​​​ർ​​​​പ്പി​​​​ച്ചു. മാ​​​​ർ ജോ​​​​ർ​​​​ജ് കൂ​​​​വ​​​​ക്കാ​​ട്ടി​​​​നെ ക​​​​ർ​​​​ദി​​​​നാ​​​​ളാ​​​​യി ഉ​​​​യ​​​​ർ​​​​ത്തി​​​​യ​​​​തു​​​​വ​​​​ഴി ഫ്രാ​​​​ൻ​​​​സി​​​​സ് മാ​​​​ർ​​​​പാ​​​​പ്പ അ​​​​ദ്ദേ​​​​ഹ​​​​ത്തെ വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യും സീ​​​​റോ​​​മ​​​​ല​​​​ബാ​​​​ർ​ സ​​​​ഭ​​​​യെ മു​​​​ഴു​​​​വ​​​​നാ​​​​യും ആ​​​​ദ​​​​രി​​​​ച്ചു​​​​വെ​​​​ന്നു മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് അ​​​​ഭി​​​​പ്രാ​​​​യ​​​​പ്പെ​​​​ട്ടു.

ച​​​​ങ്ങ​​​​നാ​​​​ശേ​​​രി അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​യാ​​​​യി സ്ഥാ​​​​ന​​​​മേ​​​​റ്റ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ലി​​​​നെ​​​​യും ഷം​​​​ഷാ​​​​ബാ​​​​ദ് രൂ​​​​പ​​​​ത​​​​യു​​​​ടെ മെ​​​​ത്രാ​​​​ൻ മാ​​​​ർ പ്രി​​​​ൻ​​​​സ് ആ​​​​ന്‍റ​​​​ണി പാ​​​​ണേ​​​​ങ്ങാ​​​​ട​​​​നെ​​​​യും മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് അ​​​​നു​​​​മോ​​​​ദ​​​​ന​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു.

ര​​​​ജ​​​​ത​​​​ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന അ​​​​ദി​​​​ലാ​​​​ബാ​​​​ദ്‌ രൂ​​​​പ​​​​ത​​​​യു​​​ടെ​​​​യും മേ​​​​ല്പ​​​​ട്ട ശു​​​​ശ്രൂ​​​​ഷ​​​​യു​​​​ടെ ര​​​​ജ​​​​ത​​​​ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന മാ​​​​ർ ജോ​​​​സ​​​​ഫ് കു​​​​ന്ന​​​​ത്തി​​​​നെ​​​​യും പൗ​​​​രോ​​​​ഹി​​​​ത്യ സ്വീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ സു​​​​വ​​​​ർ​​​​ണ ജൂ​​​​ബി​​​​ലി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ട​​​​ത്തെ​​​​യും ര​​​​ജ​​​​ത​​​​ജൂ​​​​ബി​​​​ലി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ലി​​​​നെ​​​​യും മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് അ​​​​നു​​​​മോ​​​​ദി​​​​ച്ചു.

ഈ ​​​​വ​​​​ർ​​​​ഷം സീ​​​​റോ​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ​​​​യി​​​​ൽ പൗ​​​​രോ​​​​ഹി​​​​ത്യ​​​​പ​​​​ട്ട​​​​മേ​​​​റ്റ 283 ന​​​​വ​​​​വൈ​​​​ദി​​​​ക​​​​രെ​​​​യും സ​​​​മ​​​​ർ​​​​പ്പി​​​​ത​​​​സ​​​​മൂ​​​​ഹ​​​​ങ്ങ​​​​ളി​​​​ൽ ആ​​​​ദ്യ​​​​വ്ര​​​​ത വാ​​​​ഗ്ദാ​​​​നം ന​​​​ട​​​​ത്തി​​​​യ 404 പേ​​​​രെ​​​​യും നി​​​​ത്യ​​​​വ്ര​​​​ത വാ​​​​ഗ്ദാ​​​​നം ന​​​​ട​​​​ത്തി​​​​യ 483 പേ​​​​രെ​​​​യും മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് അ​​​​ഭി​​​​ന​​​​ന്ദ​​​​ന​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു.

സ​​​​ഭ​​​​യെ​​​​യും സ​​​​മൂ​​​​ഹ​​​​ത്തെ​​​​യും ബാ​​​​ധി​​​​ക്കു​​​​ന്ന വി​​​​വി​​​​ധ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ക്കു​​​​ന്ന സി​​​​ന​​​​ഡ് സ​​​​മ്മേ​​​​ള​​​​നം 11ന് ​​​​സ​​​​മാ​​​​പി​​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.