റി​ജി​ത്ത് വ​ധ​ക്കേ​സ്: പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം
റി​ജി​ത്ത് വ​ധ​ക്കേ​സ്:  പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം
Wednesday, January 8, 2025 1:46 AM IST
ത​​​ല​​​ശേ​​​രി: ക​​​ണ്ണ​​​പു​​​ര​​​ത്തെ ഡി​​​വൈ​​​എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ അ​​​ര​​​ക്ക​​​ൻ റി​​​ജി​​​ത്തി​​​നെ (26) വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ ആ​​​ർ​​​എ​​​സ്എ​​​സ്- ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യ ഒ​​​ന്പ​​​തു പ്ര​​​തി​​​ക​​​ൾ​​​ക്കും ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വും പി​​​ഴ​​​യും. ത​​​ല​​​ശേ​​​രി അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​ൻ കോ​​​ട​​​തി-​​​മൂ​​​ന്ന് ജ​​​ഡ്ജി റൂ​​​ബി കെ. ​​​ജോ​​​സ് ആ​​​ണ് ശി​​​ക്ഷ വി​​​ധി​​​ച്ച​​​ത്.

ക​​​ണ്ണ​​​പു​​​രം ചു​​​ണ്ട വ​​​യ​​​ക്കോ​​​ട​​​ൻ വീ​​​ട്ടി​​​ൽ വി.​​​വി. സു​​​ധാ​​​ക​​​ര​​​ൻ (56), കോ​​​ത്തി​​​ല താ​​​ഴെ​​​വീ​​​ട്ടി​​​ൽ ജ​​​യേ​​​ഷ് (39), ചാ​​​ങ്കു​​​ള​​​ത്ത് പ​​​റ​​​മ്പി​​​ൽ സി.​​​പി. ര​​​ഞ്ജി​​​ത്ത് (42), പു​​​തി​​​യ​​​പു​​​ര​​​യി​​​ൽ പി.​​​പി. അ​​​ജീ​​​ന്ദ്ര​​​ൻ (50), ഇ​​​ല്ലി​​​ക്ക​​​വ​​​ള​​​പ്പി​​​ൽ ഐ.​​​വി.​​​അ​​​നി​​​ൽ​​​കു​​​മാ​​​ർ (51), പു​​​തി​​​യ​​​പു​​​ര​​​യി​​​ൽ പി.​​​പി. രാ​​​ജേ​​​ഷ് (46), ക​​​ണ്ണ​​​പു​​​രം ഇ​​​ട​​​ക്കേ​​​പ്പു​​​റം വ​​​ട​​​ക്കേ വീ​​​ട്ടി​​​ൽ വി.​​​വി. ശ്രീ​​​കാ​​​ന്ത് (46), സ​​​ഹോ​​​ദ​​​ര​​​ൻ വി.​​​വി. ശ്രീ​​​ജി​​​ത്ത്‌ (42), തെ​​​ക്കേ​​​വീ​​​ട്ടി​​​ൽ ടി.​​​വി. ഭാ​​​സ്ക​​​ര​​​ൻ (62) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ശി​​​ക്ഷി​​​ച്ച​​​ത്.

307 വ​​​കു​​​പ്പ് പ്ര​​​കാ​​​രം പ​​​ത്തു​​​വ​​​ർ​​​ഷം ക‍​ഠി​​​ന​​​ത​​​ട​​​വും ഒ​​​രു ല​​​ക്ഷം രൂ​​​പ വീ​​​തം പി​​​ഴ​​​യും 302 പ്ര​​​കാ​​​രം ജീ​​​വ​​​പ​​​ര്യ​​​ന്ത​​​വും പ​​​തി​​​നാ​​​യി​​​രം രൂ​​​പ പി​​​ഴ​​​യും 324 പ്ര​​​കാ​​​രം മൂ​​​ന്നു വ​​​ർ​​​ഷം ത​​​ട​​​വും 147 വ​​​കു​​​പ്പ് പ്ര​​​കാ​​​രം ര​​​ണ്ടു വ​​​ർ​​​ഷം ത​​​ട​​​വും 143 വ​​​കു​​​പ്പു പ്ര​​​കാ​​​രം ആ​​​റു​​​മാ​​​സം ത​​​ട​​​വും 341 പ്ര​​​കാ​​​രം ഒ​​​രു മാ​​​സം ത​​​ട​​​വ് ഉ​​​ൾ​​​പ്പെ​​​ടെ​​​യാ​​​ണു ശി​​​ക്ഷ. കേ​​​സി​​​ൽ പ​​​ത്തു പ്ര​​​തി​​​ക​​​ളാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​തി​​​ൽ മൂ​​​ന്നാം പ്ര​​​തി പി​​​ന്നീ​​​ട് മ​​​രി​​​ച്ചു.


2005 ഒ​​​ക്ടോ​​​ബ​​​ർ ര​​​ണ്ടി​​​നു രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. വീ​​​ട്ടി​​​ലേ​​​ക്കു ന​​​ട​​​ന്നു​​പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന റി​​​ജി​​​ത്തി​​​നെ പ​​​ത്തം​​​ഗ സം​​​ഘം വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ഡി​​​വൈ​​​എ​​​ഫ്ഐ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യ കെ.​​​വി. നി​​​കേ​​​ഷ്, ചി​​​റ​​​യി​​​ൽ വി​​​കാ​​​സ്, കെ. ​​​വി​​​മ​​​ൽ എ​​​ന്നി​​​വ​​​രെ വെ​​​ട്ടി​​​പ്പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു​​​വെ​​​ന്നാ​​​യി​​​രു​​​ന്നു കേ​​​സ്.

പ്ര​​​തി​​​ക​​​ളി​​​ൽ ഒ​​​രാ​​​ൾ ഒ​​​റ്റ വെ​​​ട്ടി​​​നാ​​​ണു റി​​​ജി​​​ത്തി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​ൽ മ​​​റ്റു പ്ര​​​തി​​​ക​​​ൾ​​​ക്കു നേ​​​രി​​​ട്ട് പ​​​ങ്കി​​​ല്ലെ​​​ങ്കി​​​ലും സം​​​ഭ​​​വ​​​സ​​​മ​​​യ​​​ത്ത് കൊ​​​ല​​​പാ​​​ത​​​കി​​​യെ സ​​​ഹാ​​​യി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വെ​​​ന്ന കാ​​​ര​​​ണ​​​ത്താ​​​ലാ​​​ണു മു​​​ഴു​​​വ​​​ൻ പ്ര​​​തി​​​ക​​​ളെ​​​യും കു​​​റ്റ​​​ക്കാ​​​രാ​​​ണെ​​ന്നു കോ​​​ട​​​തി ക​​​ണ്ടെ​​​ത്തി ശി​​​ക്ഷി​​​ച്ച​​​ത്. ഇ​​​ത്ത​​​രം കേ​​​സു​​​ക​​​ളി​​​ൽ മു​​​ഴു​​​വ​​​ൻ പേ​​​രെ​​​യും ശി​​​ക്ഷി​​​ക്കു​​​ന്ന​​​ത് അ​​​പൂ​​​ർ​​​വ സം​​​ഭ​​​വ​​​മാ​​​ണ്.

കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ന്ന് 20 വ​​​ർ​​​ഷ​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണ് കേ​​​സി​​​ന്‍റെ വി​​​ധി വ​​​രു​​​ന്ന​​​ത്. പ്രോ​​​സി​​​ക്യൂ​​​ഷ​​​നു വേ​​​ണ്ടി പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ ബി.​​​പി. ശ​​​ശീ​​​ന്ദ്ര​​​ൻ ഹാ​​​ജ​​​രാ​​​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.