സം​സ്ഥാ​നം ന​വം​ബ​റോ​ടെ അ​തി​ദാ​രിദ്ര്യ മു​ക്ത​മാ​കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി
സം​സ്ഥാ​നം ന​വം​ബ​റോ​ടെ അ​തി​ദാ​രിദ്ര്യ  മു​ക്ത​മാ​കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി
Thursday, January 9, 2025 2:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​നം ഈ ​​​വ​​​ർ​​​ഷം അ​​​തി​​​ദാ​​​രിദ്ര്യ മു​​​ക്ത​​​മാ​​​കു​​​മെ​​​ന്നും അ​​​തി​​​നു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും പ​​​ദ്ധ​​​തി​​​ക​​​ളും എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു.

തൈ​​​ക്കാ​​​ട് അ​​​തി​​​ഥി മ​​​ന്ദി​​​ര​​​ത്തി​​​ൽ ചേ​​​രു​​​ന്ന ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​രു​​​ടെ​​​യും വ​​​കു​​​പ്പ് മേ​​​ധാ​​​വി​​​ക​​​ളു​​​ടെ​​​യും വാ​​​ർ​​​ഷി​​​ക സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

ന​​​വം​​​ബ​​​റോ​​​ടെ കേ​​​ര​​​ളം അ​​​തി​​​ദാ​​​രിദ്ര്യ കു​​​ടും​​​ബ​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​ത്ത സം​​​സ്ഥാ​​​ന​​​മാ​​​കും. ഇ​​​തി​​​നാ​​​യി സ​​​മ​​​ഗ്ര​​​വും ശാ​​​സ്ത്രീ​​​യ​​​വും പ്രാ​​​യോ​​​ഗി​​​ക​​​വു​​​മാ​​​യ പ​​​രി​​​പാ​​​ടി​​​ക​​​ൾ ന​​​ട​​​പ്പാ​​​ക്കി വ​​​രു​​​ന്നു. അ​​​ത് ഊ​​​ർ​​​ജി​​​ത​​​മാ​​​ക്ക​​​ണം. ഓ​​​രോ പ​​​ഞ്ചാ​​​യ​​​ത്തി​​​നും ബ്ലോ​​​ക്കി​​​നും മ​​​ണ്ഡ​​​ല​​​ത്തിനും അ​​​തി​​​ദ​​​രി​​​ദ്ര​​​രി​​​ല്ലാ​​​ത്ത കു​​​ടും​​​ബ​​​ങ്ങ​​​ളെ പ്ര​​​ഖ്യാ​​​പി​​​ക്കാം.

കാ​​​പ്പ കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ അ​​​ക​​​ത്താ​​​ക്കാ​​​ൻ മു​​​ൻ​​​കൈ എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നു നി​​​ർ​​​ദേ​​​ശം

കാ​​​പ്പ കേ​​​സി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള കൊ​​​ടും​​​കു​​​റ്റ​​​വാ​​​ളി​​​ക​​​ളെ അ​​​ക​​​ത്താ​​​ക്കാ​​​ൻ പോ​​​ലീ​​​സ് ന​​​ൽ​​​കു​​​ന്ന പ​​​ട്ടി​​​ക​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം.


സം​​​സ്ഥാ​​​ന​​​ത്തെ ക്ര​​​മ​​​സ​​​മാ​​​ധാ​​​ന നി​​​ല അ​​​സ്വ​​​സ്ഥ​​​മാ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന ചി​​​ല ശ​​​ക്തി​​​ക​​​ളു​​​ണ്ടെ​​​ന്നും അ​​​വ​​​ർ​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശി​​​ച്ചു. ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യും ക​​​ള​​​ക്ട​​​റും ഉ​​​ൾ​​​പ്പെ​​​ട്ട സ​​​മി​​​തി കൃ​​​ത്യ​​​മാ​​​യ ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ൽ യോ​​​ഗം ചേ​​​ർ​​​ന്ന് ക്ര​​​മ​​​സ​​​മാ​​​ധാ​​​ന​​​നി​​​ല വി​​​ല​​​യി​​​രു​​​ത്തി ന​​​ട​​​പ​​​ടി എ​​​ടു​​​ക്ക​​​ണ​​മെ​​ന്നും മു​​ഖ്യ​​മ​​ന്ത്രി നി​​ർ​​ദേ​​ശി​​ച്ചു.

മ​​​ന്ത്രി​​​മാ​​​രാ​​​യ കെ. ​​​രാ​​​ജ​​​ൻ, കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ, റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ, കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി, എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ, രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​ട​​​ന്ന​​​പ്പ​​​ള്ളി, ജി.​​​ആ​​​ർ. അ​​​നി​​​ൽ, ഒ.​​​ആ​​​ർ. കേ​​​ളു, വീ​​​ണ ജോ​​​ർ​​​ജ്, ഡോ. ​​​ആ​​​ർ. ബി​​​ന്ദു, എം.​​​ബി. രാ​​​ജേ​​​ഷ്, ജെ.​​​ ചി​​​ഞ്ചു റാ​​​ണി, പി. ​​​പ്ര​​​സാ​​​ദ്, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ശാ​​​ര​​​ദ മു​​​ര​​​ളീ​​​ധ​​​ര​​​ൻ, സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ഷെ​​​യ്ഖ് ദ​​​ർ​​​വേ​​​ഷ് സാ​​​ഹി​​​ബ്, ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ, വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ, മേ​​​ധാ​​​വി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.