ലീ​ന​യു​ടെ പ​ങ്കാ​ളി ജാ​ക്വി​ലി​ന് ന​ൽ​കി​യ​ത്; അ​ര​ക്കോ​ടി​യു​ടെ കു​തി​ര​യും ഒ​ൻ​പ​ത് ല​ക്ഷ​ത്തി​ന്‍റെ പൂ​ച്ച​യും
ലീ​ന​യു​ടെ പ​ങ്കാ​ളി ജാ​ക്വി​ലി​ന് ന​ൽ​കി​യ​ത്; അ​ര​ക്കോ​ടി​യു​ടെ കു​തി​ര​യും ഒ​ൻ​പ​ത് ല​ക്ഷ​ത്തി​ന്‍റെ പൂ​ച്ച​യും
Sunday, December 5, 2021 8:21 AM IST
മും​ബൈ: ഇ​ര​നൂ​റു കോ​ടി​യു​ടെ ത​ട്ടി​പ്പു കേ​സി​ലെ പ്ര​തി ലീ​ന മ​രി​യ പോ​ളി​ന്‍റെ പ​ങ്കാ​ളി സു​കാ​ഷ് ച​ന്ദ്ര​ശേ​ഖ​ർ ന​ടി ജാ​ക്വി​ലി​ൻ ഫെ​ർ​ണാ​ണ്ട​സി​നു ന​ൽ​കി​യ​ത് കു​തി​ര​യും പൂ​ച്ച​യും ഉ​ൾ​പ്പെ​ടെ കോ​ടി​ക​ളു​ടെ സ​മ്മാ​നം. 52 ല​ക്ഷം രൂ​പ​യു​ടെ കു​തി​ര​യും ഒ​ൻ​പ​ത് ല​ക്ഷം രൂ​പ​യു​ടെ പേ​ർ​ഷ്യ​ൻ പൂ​ച്ച​യും ഉ​ൾ​പ്പെ​ടെ 10 കോ​ടി രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ളാ​ണ് ജാ​ക്വി​ലി​ന് സു​കേ​ഷ് ച​ന്ദ്ര​ശേ​ഖ​ർ ന​ൽ​കി​യ​ത്.

എ​ന്‍​ഫോ​ഴ്സ​മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വ്യ​വ​സാ​യി​യു​ടെ ഭാ​ര്യ​യി​ൽ​നി​ന്നും 200 കോ​ടി ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ സു​കാ​ഷി​നെ​തി​രെ ഡ​ൽ​ഹി കോ​ട​തി​യി​ൽ ഇ​ഡി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

ജാ​ക്വി​ലി​നൊ​പ്പം ന​ടി നോ​റ ഫ​തേ​ഹി​യേ​യും കു​റ്റ​പ​ത്ര​ത്തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്. കേ​സി​ൽ ജാ​ക്വി​ലി​നേ​യും സ​ഹാ​യി​ക​ളെ​യും ചോ​ദ്യം ചെ​യ്തി​രു​ന്നു. നോ​റ​യ്ക്കു കാ​ർ സ​മ്മാ​ന​മാ​യി ന​ൽ​കി​യി​രു​ന്ന​താ​യി സു​കേ​ഷ് നേ​ര​ത്തെ മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

ജ​നു​വ​രി​യി​ലാ​ണ് സു​കാ​ഷും ജാ​ക്വി​ലി​നും പ​രി​ച​യ​ത്തി​ലാ​കു​ന്ന​ത്. പി​ന്നീ​ട് സു​കേ​ഷ് ന​ടി​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. ഇ​തി​ൽ ആ​ഭ​ര​ണ​ങ്ങ​ളും പാ​ത്ര​ങ്ങ​ളും നാ​ല് പേ​ർ​ഷ്യ​ൻ പൂ​ച്ച​ക​ളും ഉ​ൾ​പ്പെ​ടും. സു​കേ​ഷ് മ​റ്റൊ​രു കേ​സി​ല്‍ ഡ​ല്‍​ഹി​യി​ലെ തി​ഹാ​ര്‍ ജ​യി​ലാ​യി​രു​ന്ന സ​മ​യ​ത്തും ഇ​യാ​ളു​മാ​യി ജാ​ക്വി​ലി​ൻ ഫോ​ണി​ൽ‌ സം​സാ​രി​ച്ചി​രു​ന്നു- കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

കേ​സി​ൽ ജാ​മ്യം ല​ഭി​ച്ച​തി​നു പി​ന്നാ​ലെ ജാ​ക്വി​ലി​നാ​യി ചാ​ട്ടേ​ർ​ഡ് വി​മാ​നം മും​ബൈ​യി​ൽ​നി​ന്നും ഡ​ൽ​ഹി​യി​ലേ​ക്കും ഇ​വി​ടെ​നി​ന്ന് ചെ​ന്നൈ​യി​ലേ​ക്കും സു​കേ​ഷ് ബു​ക്ക് ചെ​യ്തു. പി​ന്നീ​ട് ഇ​രു​വ​രും ചെ​ന്നൈ​യി​ലെ ഹോ​ട്ട​ലി​ൽ ഒ​രു​മി​ച്ച് താ​മ​സി​ക്കു​ക​യും ചെ​യ്തു. ചാ​ട്ടേ​ർ​ഡ് വി​മാ​ന യാ​ത്ര​ക്കാ​യി എ​ട്ട് കോ​ടി രൂ​പ​യാ​ണ് സു​കേ​ഷ് മു​ട​ക്കി​യ​ത്.

ജാ​ക്വി​ലി​ന്‍റെ ബ​ന്ധു​ക്ക​ൾ​ക്ക് വ​ൻ​തു​ക ഇ​യാ​ൾ ന​ൽ​കി​യ​താ​യും ഇ​ഡി പ​റ​യു​ന്നു. നോ​റ​യ്ക്ക് ഇ​യാ​ൾ ന​ൽ​കി​യ​ത് ബി​എം​ഡ​ബ്ല്യൂ കാ​റും ഐ​ഫോ​ണും ഉ​ൾ​പ്പെ​ടെ ഒ​രു കോ​ടി രൂ​പ​യു​ടെ സ​മ്മാ​ന​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.