പാ​രീ​സോ സിം​ഗ​പൂ​രോ അ​ല്ല; ലോ​ക​ത്തി​ലെ ചെ​ല​വേ​റി​യ ന​ഗ​രം ഇ​താ​ണ്
പാ​രീ​സോ സിം​ഗ​പൂ​രോ അ​ല്ല; ലോ​ക​ത്തി​ലെ ചെ​ല​വേ​റി​യ ന​ഗ​രം ഇ​താ​ണ്
Wednesday, December 1, 2021 7:03 PM IST
ല​ണ്ട​ൻ: ലോ​ക​ത്ത് ജീ​വി​ക്കാ​ൻ ഏ​റ്റ​വും ചെ​ല​വേ​റി​യ ന​ഗ​ര​മാ​യി ഇ​സ്രാ​യേ​ലി​ലെ ടെ​ല്‍ അ​വീ​വ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ക്ക​ണോ​മി​സ്റ്റ് ഇ​ന്‍റ​ലി​ജ​ന്‍​സ് യൂ​ണി​റ്റ് (ഇ​ഐ​യു) പ്ര​സി​ദ്ധീ​ക​രി​ച്ച സ​ർ​വേ​പ്ര​കാ​ര​മാ​ണ് ടെ​ൽ അ​വീ​വ് അ​ഞ്ച് സ്ഥാ​ന​ങ്ങ​ള്‍ മ​റി​ക​ട​ന്ന് ഒ​ന്നാം സ്ഥാ​ന​ത്ത് ക​യ​റി​യ​ത്.

ഫ്രാ​ന്‍​സി​ലെ പാ​രീ​സും സിം​ഗ​പ്പൂ​രും സം​യു​ക്ത​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. സ്വി​റ്റ്‌​സ​ര്‍​ല​ന്‍​ഡി​ലെ സൂ​റി​ച്ച്, ഹോ​ങ്കോം​ഗ്, ന്യൂ​യോ​ര്‍​ക്ക്, ജ​നീ​വ, ഡെ​ന്‍​മാ​ര്‍​ക്ക് ത​ല​സ്ഥാ​നം കോ​പ്പ​ന്‍​ഹേ​ഗ​ന്‍, ലോ​സ് ഏ​ഞ്ച​ല്‍​സ്, ജ​പ്പാ​നി​ലെ ഒ​സാ​ക്ക എ​ന്നി​വ യ​ഥാ​ക്ര​മം നാ​ല് മു​ത​ൽ പ​ത്ത് വ​രെ​യു​ള്ള സ്ഥാ​ന​ങ്ങ​ൾ നേ​ടി.

ലോ​ക​ത്തി​ലെ 173 ന​ഗ​ര​ങ്ങ​ളി​ലെ ച​ര​ക്കു​ക​ളു​ടെ​യും സേ​വ​ന​ങ്ങ​ളു​ടെ​യും വി​ല യു​എ​സ് ഡോ​ള​റി​ല്‍ താ​ര​ത​മ്യം ചെ​യ്താ​ണ് ലോ​ക​മെ​മ്പാ​ടു​മു​ള്ള ജീ​വി​ത​ച്ചെ​ല​വ് സൂ​ചി​ക ത​യാ​റാ​ക്കി​യ​ത്. ഇ​സ്രാ​യേ​ല്‍ ദേ​ശീ​യ ക​റ​ന്‍​സി​യാ​യ ഷെ​ക്ക​ലി​ന്‍റെ മൂ​ല്യം ഉ​യ​ര്‍​ന്ന​തും ഗ​താ​ഗ​ത​ത്തി​നും പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ള്‍​ക്കും വി​ല​യി​ലു​ണ്ടാ​യ വ​ര്‍​ധ​ന​വു​മാ​ണ് ടെ​ല്‍ അ​വീ​വ് ഒ​ന്നാ​മ​തെ​ത്താ​ൻ കാ​ര​ണം.

ലോ​ക​ത്തി​ലെ ഏ​റ്റ​വും ചെ​ല​വ് കു​റ​ഞ്ഞ ന​ഗ​ര​മാ​യി ഡ​മാ​സ്‌​ക​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. യു​എ​സ് ഉ​പ​രോ​ധം വി​ല വ​ര്‍​ധി​പ്പി​ക്കു​ക​യും ക്ഷാ​മം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്ത​തി​നാ​ല്‍ ഇ​റാ​ന്‍റെ ത​ല​സ്ഥാ​നം റാ​ങ്കിം​ഗി​ല്‍ 79-ല്‍ ​നി​ന്ന് 29-ാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ര്‍​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.