11 ഐഎസ് ഭീകരരെ തൂക്കിലേറ്റി
Friday, April 26, 2024 12:27 AM IST
ബാഗ്ദാദ്: ഇറാക്കിൽ 11 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ തൂക്കിലേറ്റി. നസിറിയ നഗരത്തിലെ സെൻട്രൽ ജയിലിൽ ചൊവ്വാഴ്ചയായിരുന്നു വധശിക്ഷ നടപ്പാക്കിയത്.
ഇറാക്കി നിയമമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ വധശിക്ഷ നടപ്പാക്കുന്നതിനു മേൽനോട്ടം വഹിച്ചു.
2017ൽ ഇറാക്കിൽ ഐഎസ് പരാജയപ്പെട്ടതിനെത്തുടർന്ന് നൂറുകണക്കിന് ഭീകരരെ വധിക്കുകയോ പിടികൂടുകയോ ചെയ്തിട്ടുണ്ട്.