കൃഷ്ണകുമാർ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചു
Thursday, April 25, 2024 11:42 PM IST
കൊല്ലം: നി​ശ​ബ്ദ പ്ര​ചാ​ര​ണ ദി​ന​മാ​യ ഇ​ന്ന​ലെ അ​വ​സാ​ന വോ​ട്ടും ഉ​റ​പ്പി​ക്കാ​നു​ള്ള തി​ര​ക്കി​ലാ​യി​രു​ന്നു സ്ഥാ​നാ​ര്‍​ഥിക​ള്‍. ഒ​ന്ന​ര മാ​സ​ത്തോ​ളം നീ​ണ്ട പ​ര​സ്യ പ്ര​ച​ര​ണ​ത്തി​ല്‍ വ​ലി​യ ജ​ന മു​ന്നേ​റ്റ​മു​ണ്ടാ​ക്കു​വാ​ന്‍ കൊ​ല്ലം ലോ​ക്‌​സ​ഭ മ​ണ്ഡ​ലം എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി കൃ​ഷ്ണ​കു​മാറിന് കഴിഞ്ഞുവെന്ന് പ്രവർത്തകർ പറഞ്ഞു.

മോ​ദി​യു​ടെ ഗാ​ര​ന്‍റി ഉ​റ​പ്പ് ന​ല്‍​കി​ക്കൊ​ണ്ട് മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം വി​പു​ല​മാ​യ സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ളാ​യി​രു​ന്നു ക​ഴി​ഞ്ഞ ഒ​ന്ന​ര​മാ​സ​ത്തോ​ള​മാ​യി ന​ട​ന്ന​ത്.

നി​ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​ല്‍ കൃ​ഷ്ണ​കു​മാ​ര്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ എ​ത്തു​ക​യും ജീ​വ​ന​ക്കാ​രു​മാ​യി സം​സാ​രി​ച്ച് വോ​ട്ട​ഭ്യ​ര്‍​ഥിക്കു​ക​യും ചെ​യ്തു.

തു​ട​ര്‍​ന്ന് ശ്രീ​നാ​രാ​യ​ണ എ​ഡ്യു​ക്കേ​ഷ​ന്‍ സൊ​സൈ​റ്റി ഓ​ഫീ​സ് സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന വോ​ട്ട​ര്‍​മാ​രെ സ​ന്ദ​ര്‍​ശി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം മ​ര​ണ​പ്പെ​ട്ട കൊ​ല്ലം ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്ന രാ​കേ​ഷ് രാ​ജ​ന്‍റെ അ​യ​ത്തി​ലെ വീ​ട്ടി​ലെ​ത്തി കൂ​ടും​ബാ​ഗ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ല്‍ അ​ദ്ദേ​ഹം പ​ങ്ക് ചേ​ര്‍​ന്നു. ഇ​ന്ന് കൃ​ഷ്ണ കു​മാ​ര്‍. വ​ട്ടി​യൂ​ര്‍ കാ​വ്, കാ​ഞ്ഞി​രം​പാ​റ സ്‌​കൂ​ള്‍ ബൂ​ത്ത് 96-ല്‍ ​വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും.

ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​ബി ഗോ​പ​കു​മാ​ര്‍ ചാ​ത്ത​ന്നൂ​ര്‍ മീ​നാ​ട് ബൂ​ത്ത്-58​ല്‍ ആ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ 10ന് ​ച​ട​യ​മം​ഗ​ല​ത്ത് നി​ന്നും സ്ഥാ​നാ​ര്‍​ഥിയു​ടെ ബൂ​ത്ത് സ​ന്ദ​ര്‍​ശ​നം തു​ട​ങ്ങും.