പോ​​ളിം​​ഗ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍​ക്ക് ചെ​​ണ്ട​​വാ​​ദ്യ​​ങ്ങ​​ളു​​ടെ അ​​ക​​മ്പ​​ടി​​യോ​​ടെ സ്വീ​​ക​​ര​​ണം
Friday, April 26, 2024 7:18 AM IST
ച​​ങ്ങ​​നാ​​ശേ​​രി: എ​​സ്ബി സ്‌​​കൂ​​ളി​​ല്‍ വോ​​ട്ടിം​​ഗ് സാ​​മ​​ഗ്രി​​ക​​ള്‍ കൈ​​പ്പ​​റ്റാ​​ന്‍ എ​​ത്തി​​യ പോ​​ളിം​​ഗ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍​ക്ക് ചെ​​ണ്ട​​വാ​​ദ്യ​​ങ്ങ​​ളോ​​ടെ സ്വീ​​ക​​ര​​ണം ന​​ല്‍​കി​​യ​​ത് വേ​​റി​​ട്ട അ​​നു​​ഭ​​വ​​മാ​​യി.

നാ​​ലു​​കോ​​ടി തോ​​​മ​​സ് ഇ​​ട​​വ​​ക​​യി​​ലെ പി​​തൃ​​വേ​​ദി അം​​ഗ​​ങ്ങ​​ളാ​​ണ് ചെ​​ണ്ട​​വാ​​ദ്യം മു​​ഴ​​ക്കി​​യ​​ത്. തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ സ​​മ്മ​​ര്‍​ദത്തി​​ല്‍ എ​​ത്തി​​യ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍​ക്ക് ചെ​​ണ്ട​​മേ​​ളം സ​​ന്തോ​​ഷം പ​​ക​​ര്‍​ന്നു. തെ​​ര​​ഞ്ഞെ​​ടു​​പ്പ് ചു​​മ​​ത​​ല​​യു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​ണ് പു​​തു​​മ​​നി​​റ​​ഞ്ഞ ഇ​​ത്ത​​രം ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍ ഒ​​രു​​ക്കി​​യ​​ത്.

പ​ത്ത് പോ​​ളിം​​ഗ് സ്‌​​റ്റേ​​ഷ​​നു​​ക​​ള്‍ വ​​നി​​ത​​ക​​ൾ നി​​യ​ന്ത്രി​ക്കും

ച​​ങ്ങ​​നാ​​ശേ​​രി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ല്‍ പ​​ത്ത് പോ​​ളിം​​ഗ് സ്‌​​റ്റേ​​ഷ​​നു​​ക​​ള്‍ വ​​നി​​ത​​ക​​ള്‍ നി​​യ​​ന്ത്രി​​ക്കും. കു​​റി​​ച്ചി 154-ാംന​​മ്പ​​ര്‍ അ​ങ്ക​ണ​വാ​​ടി (​ബൂ​​ത്ത്-23), തു​​രു​​ത്തി സെ​​ന്‍റ് മേ​​രീ​​സ് യു​​പി സ്‌​​കൂ​​ള്‍ (​ബൂ​​ത്ത്-33), ച​​ങ്ങ​​നാ​​ശേ​​രി അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജ് ഓ​​ഡി​​റ്റോ​​റി​​യം (​ബൂ​​ത്ത്-122), വെ​​രൂ​​ര്‍ സെ​ന്‍റ് മേ​​രീ​​സ് എ​​ല്‍​പി സ്‌​​കൂ​​ള്‍ (​ബൂ​​ത്ത്-44),

മാ​​മ്മൂ​​ട് സെ​​ന്‍റ് ഷ​​ന്താ​​ള്‍​സ് ന​​ഴ്‌​​സ​​റി സ്‌​​കൂ​​ള്‍ (​ബൂ​​ത്ത്-69), തൃ​​ക്കൊ​​ടി​​ത്താ​​നം ഗ​​വ.​ ഹ​​യ​​ര്‍​സെ​​ക്ക​​ന്‍​ഡ​​റി​ സ്‌​​കൂ​​ള്‍ (​ബൂ​​ത്ത്-112), ച​​ങ്ങ​​നാ​​ശേ​​രി സെ​ന്‍റ് മേ​​രീ​​സ് എ​​ല്‍​പി സ്‌​​കൂ​​ള്‍ (​ബൂ​​ത്ത്-134), ഫാ​​ത്തി​​മാ​​പു​​രം ബി​ടി​കെ (​ബൂ​​ത്ത്-143), ഫാ​​ത്തി​​മാ​​പു​​രം ബി​​ടി​കെ സ്‌​​കൂ​​ള്‍ (​ബൂ​​ത്ത്-151), പാ​​യി​​പ്പാ​​ട് നാ​​ലു​​കോ​​ടി ഗ​​വ.​​യു​​പി സ്‌​​കൂ​​ള്‍ (​ബൂ​​ത്ത്-158).

പ്ര​മു​ഖ​ര്‍ രാ​വി​ലെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും

ച​​ങ്ങ​​നാ​​ശേ​​രി ആ​​ര്‍​ച്ച്ബി​​ഷ​​പ്പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം, സ​​ഹാ​​യ​​മെ​​ത്രാ​​ന്‍ മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍ എ​​ന്നി​​വ​​ര്‍ അ​​സം​​പ്ഷ​​ന്‍ കോ​​ള​​ജി​​ലെ 122-ാം ന​​മ്പ​​ര്‍ ബൂ​​ത്തി​​ലും എ​​ന്‍എ​​സ്എ​​സ് ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ജി. ​സു​​കു​​മാ​​ര​​ന്‍ നാ​​യ​​ര്‍ വാ​​ഴ​​പ്പ​​ള്ളി സെ​ന്‍റ് തെ​​രേ​​സാ​​സ് സ്‌​​കൂ​​ളി​​ലും രാ​​വി​​ലെ ഏ​​ഴി​​ന് വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തും.

ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍​എ ഇ​​ത്തി​​ത്താ​​നം ലി​​റ്റി​​ല്‍​ഫ്ല​​വ​​ര്‍ എ​​ല്‍​പി സ്‌​​കൂ​​ളി​​ലെ 24-ാം ന​​മ്പ​​ര്‍ ബൂ​​ത്തി​​ല്‍ വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തും.

ഏ​​ഴ് മാ​​തൃ​​കാ പോ​​ളിം​​ഗ് സ്റ്റേ​​ഷ​​നു​​ക​​ള്‍

ച​​ങ്ങ​​നാ​​ശേ​​രി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത്തി​​ല്‍ ഏ​​ഴു മോ​​ഡ​​ല്‍ പോ​​ളിം​​ഗ് സ്റ്റേ​​ഷ​​നു​​ക​​ളാ​​ണ് ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. കു​​റി​​ച്ചി ശ​​ങ്ക​​ര​​പു​​രം ശ്രീ​​നാ​​രാ​​യ​​ണ ഓ​​ഡി​​റ്റോ​​റി​​യം (​ബൂ​​ത്ത്-20), തു​​രുതി സെ​ന്‍റ് മേ​​രീ​​സ് യു​​പി സ്‌​​കൂ​​ള്‍ (​ബൂ​​ത്ത്-32), ച​​ങ്ങ​​നാ​​ശേ​​രി സെ​​ന്‍റ് ആ​​ന്‍​സ് സ്‌​​കൂ​​ള്‍ (​ബൂ​​ത്ത്-123), വെ​​രൂ​​ര്‍ സെ​ന്‍റ് മേ​​രീ​​സ് എ​​ല്‍​പി സ്‌​​കൂ​​ള്‍ (​ബീ​​ത്ത്-56),

തൃ​​ക്കൊ​​ടി​​ത്താ​​നം ഗ​​വ.​ ഹ​​യ​​ര്‍​ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​ലെ (ബൂ​​ത്ത്-110), പെ​​രു​​ന്ന ഗ​​വ.​ എ​​ല്‍​പി സ്‌​​കൂ​​ള്‍ (​ബൂ​​ത്ത്-144), പു​​ളി​​യാ​​ങ്കു​​ന്ന് ഹോ​​ളി ഫാ​​മി​​ലി സ്‌​​കൂ​​ള്‍ (​ബൂ​​ത്ത്-63) എ​​ന്നി​​വി​ട​ങ്ങ​ളി​ലാ​ണ് മാ​​തൃ​​കാ പോ​​ളിം​​ഗ് സ്‌​​റ്റേ​​ഷ​​നു​​ക​​ള്‍.