സിഡബ്ല്യുസി പി​രി​ച്ചു​വി​ട​ണ​മെ​ന്ന് വി.​ഡി.​സ​തീ​ശ​ൻ
സിഡബ്ല്യുസി പി​രി​ച്ചു​വി​ട​ണ​മെ​ന്ന് വി.​ഡി.​സ​തീ​ശ​ൻ
Saturday, October 23, 2021 1:58 PM IST
തൃ​ശൂ​ർ: സ​ര്‍​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി (സിഡബ്ല്യുസി) പി​രി​ച്ചു​വി​ട​ണ​മെ​ന്ന് സ​തീ​ശ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

പേ​രൂ​ർ​ക്ക​ട​യി​ൽ അ​മ്മ​യി​ൽ​നി​ന്നും കു​ട്ടി​യെ കൈ​മാ​റി​യ​തി​ല്‍ ക്ര​മ​ക്കേ​ടു​ണ്ട്. നി​യ​മം പാ​ർ​ട്ടി കൈ​യി​ലെ​ടു​ക്കു​ന്നു. അ​തി​ന്‍റെ ദു​ര​ന്ത​മാ​ണ് സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ മു​ൻ​പി​ൽ സ്വ​ന്തം കു​ഞ്ഞെ​വി​ടെ​യെ​ന്ന് ചോ​ദി​ച്ച് പാ​ർ​ട്ടി നേ​താ​വി​ന്‍റെ മ​ക​ൾ​ക്ക് സ​മ​രം ന​ട​ത്തേ​ണ്ടി വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.



കോ​ട്ട​യ​ത്ത് എ​സ്എ​ഫ്ഐ​ക്കാ​ർ പെ​ൺ​കു​ട്ടി​യെ അ​ധി​ക്ഷേ​പി​ച്ചു. എ​ന്നി​ട്ട് അ​വ​ർ​ക്കെ​തി​രെ ക​ള്ള​ക്കേ​സും ചു​മ​ത്തി. പാ​ർ​ട്ടി​ക്കാ​ർ ചെ​യ്യു​ന്ന എ​ല്ലാ തെ​റ്റു​ക​ൾ​ക്കും കു​ട പി​ടി​ച്ചു കൊ​ടു​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​തെ​ന്നും സ​തീ​ശ​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.