രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രി​ൽ നേ​രി​യ കു​റ​വ്, മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്നു ത​ന്നെ
രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രി​ൽ നേ​രി​യ കു​റ​വ്, മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്നു ത​ന്നെ
Sunday, May 16, 2021 11:49 AM IST
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വൈ​റ​സ് രോ​ഗ വ്യാ​പ​ന​ത്തി​ൽ നേ​രി​യ കു​റ​വ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 3,11,170 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ ആ​കെ എ​ണ്ണം 2,46,84,077 ആ​യി ഉ​യ​ര്‍​ന്ന​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 4,077 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 2,70,284 ആ​യി ഉ​യ​ർ​ന്നു. നി​ല​വി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​വ​ര്‍ 36,18,458 പേ​രാ​ണ്. 24 മ​ണി​ക്കൂ​റി​നി​ടെ 3,62,437 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ണ്ടാ​കു​ക​യും ചെ​യ്തു.

ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ രോ​ഗ വ്യാ​പ​നം ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് കേ​ന്ദ്രം. ഗ്രാ​മീ​ണ മേ​ഖ​യി​ൽ കൂ​ടു​ത​ൽ രോ​ഗ​ബാ​ധി​ത​രു​ണ്ടാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ വീ​ടു​ക​ളി​ലെ​ത്തി​യു​ള്ള പ​രി​ശോ​ധ​ന​യ്ക്ക് കേ​ന്ദ്ര നി​ർ​ദേ​ശം ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.