പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ
1600757
Saturday, October 18, 2025 6:00 AM IST
പൂവാർ: പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കാഞ്ഞിരംകുളം പോലീസ് പിടികൂടി. കരുംകുളം പുല്ലുവിള തോട്ടം പുരയിടത്തിൽ ദീപു ഗിൽബർട്ടി(23) നെയാണ് കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
5ന് വൈകുന്നേരം 6 ന് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പുതിയതുറയിൽ നിന്നും തട്ടി കൊണ്ടുപോയി ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.പെൺകുട്ടിയെ കാണാനില്ലെന്ന് അമ്മ കാഞ്ഞിരംകുളം പോലീസിൽ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം നടത്തി വരുന്നതിനിടയിൽ ഇന്നലെ പെൺകുട്ടിയേയും പ്രതിയേയും പൂവാർ ഭാഗത്തു വച്ച് പിടികൂടിയത്.
കാഞ്ഞിരംകുളം എസ് എച്ച് ഒ പി.രതീഷിന്റെ നേതൃത്വത്തിൽ എസ് സി പി ഒ അരുൺ,വിഷ്ണു, സിപിഒ-മാരായ നിതിൻ,ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾ കഴിഞ്ഞ വർഷം സമാനമായ രീതിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ്. ജാമ്യത്തിലിറങ്ങിയ പ്രതിയാണ് വീണ്ടും പീഡന കേസിൽപ്പെട്ടത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.