ബ്ര​​സ​​ൽ​​സ്: 13,000 കോ​​ടി രൂ​​പ​​യു​​ടെ വാ​​യ്പാ ത​​ട്ടി​​പ്പ് ന​​ട​​ത്തി​​യ ര​​ത്ന​​വ്യാ​​പാ​​രി മെ​​ഹു​​ൽ ചോ​​ക്സി​​യെ ഇ​​ന്ത്യ​​ക്കു കൈ​​മാ​​റാ​​ൻ ബെ​​ൽ​​ജി​​യ​​ൻ കോ​​ട​​തി അ​​നു​​മ​​തി ന​​ല്കി.

ഏ​​പ്രി​​ൽ 11ന് ​​ബെ​​ൽ​​ജി​​യ​​ൻ പോ​​ലീ​​സ് ചോ​​ക്സി​​യെ (66) അ​​റ​​സ്റ്റ് ചെ​​യ്ത ന​​ട​​പ​​ടി സാ​​ധു​​വാ​​ണെ​​ന്നും ആ​​ന്‍റ്‌​​വേ​​ർ​​പി​​ലെ കോ​​ട​​തി വി​​ധി​​ച്ചു.

മേ​​ൽ​​ക്കോ​​ട​​തി​​യി​​ൽ അ​​പ്പീ​​ൽ ന​​ല്കാ​​ൻ ചോ​​ക്സി​​ക്ക് അ​​വ​​സ​​ര​​മു​​ണ്ടെ​​ന്ന് കോ​​ട​​തി അ​​റി​​യി​​ച്ചു. ഇ​​ന്ത്യ​​യു​​ടെ അ​​ഭ്യ​​ർ​​ഥ​​ന​​പ്ര​​കാ​​ര​​മാ​​യി​​രു​​ന്നു അറസ്റ്റ്. അ​​ന്നു മു​​ത​​ൽ ജ​​യി​​ലി​​ൽ ക​​ഴി​​യു​​ക​​യാ​​ണ് ചോ​​ക്സി. അ​​ന​​ന്ത​​ര​​വ​​ൻ നീ​​ര​​വ് മോ​​ദി​​ക്കൊ​​പ്പ​​മാ​​ണ് ചോ​​ക്സി പ​​ഞ്ചാ​​ബ് നാ​​ഷ​​ണ​​ൽ ബാ​​ങ്കി​​ൽ​​നി​​ന്നു വാ​​യ്പാ ത​​ട്ടി​​പ്പ് ന​​ട​​ത്തി​​യ​​ത്.