ഒരു നിമിഷം പോലും ഈഗോ കാണിച്ചില്ല; അനുപമയെ പുകഴ്ത്തി രജീഷ
Friday, October 17, 2025 9:20 AM IST
നടി അനുപമ പരമേശ്വരനെ പ്രശംസിച്ച് രജീഷ വിജയൻ. ഇത്രയും അറിയപ്പെടുന്ന വലിയ നടിയായിട്ടും പ്രശസ്തി പങ്കിടുന്നതിൽ യാതൊരു ഈഗോയും അനുപമ കാണിച്ചില്ലെന്നാണ് രജീഷ പറഞ്ഞത്.
ധ്രുവ് വിക്രം നായകനാകുന്ന ബൈസണിന്റെ പ്രീ-റിലീസ് ചടങ്ങിൽ വച്ചായിരുന്നു അനുപമയെ രജീഷ പ്രശംസിച്ചത്.
സൗത്ത് ഇന്ത്യയിലെ വലിയ സൂപ്പർസ്റ്റാർ എന്നാണ് രജീഷ വിശേഷിപ്പിച്ചത്. ഈ സിനിമയിൽ ഞങ്ങൾ ഉറ്റ സുഹൃത്തുക്കളാണെന്നും സിനിമ കഴിഞ്ഞപ്പോൾ ജീവിതത്തിലും ഉറ്റ സുഹൃത്തുക്കളായി മാറി എന്നും രജീഷ പറഞ്ഞു.
""എന്റെ അനുപമയോട്, അവൾ ഇപ്പോൾ സൗത്ത് ഇന്ത്യയിലെ വലിയ സൂപ്പർ സ്റ്റാറാണ്. അവൾക്ക് തെലുങ്കിലും തമിഴിലും മലയാളത്തിലും ഒരുപോലെ ജനപ്രീതിയുണ്ട്.
ഈ സിനിമയുടെ എല്ലാ പ്രൊമോഷനും മാരി സാർ എന്നെയും വിളിച്ചിരുന്നു. ഞാൻ എപ്പോഴും ചിന്തിച്ചിരുന്നു, അനുപമയാണല്ലോ നായിക, എന്നിട്ടും ഞാൻ എല്ലാ ഇന്റർവ്യൂസിനും കൂടെയുണ്ടല്ലോ എന്ന്.
ഒരൊറ്റ നിമിഷം പോലും അനുവിന് ഈഗോ ഉണ്ടായിരുന്നില്ല. അത് വളരെ വലിയൊരു ക്വാളിറ്റിയാണ്. ഈ മികച്ച ഗുണത്തിന് അനുപമയ്ക്ക് വലിയൊരു കൈയടി കൊടുക്കണം. ഈ സിനിമയിൽ ഞങ്ങൾ ഉറ്റ സുഹൃത്തുക്കളാണ്, സിനിമയ്ക്ക് ശേഷവും ഞങ്ങൾ ശരിക്കും ഉറ്റ സുഹൃത്തുക്കളായി മാറി. ഒരുമിച്ച് വർക്ക് ചെയ്യാൻ പറ്റിയ വളരെ നല്ല വ്യക്തിയാണ് അവൾ. ഞങ്ങൾക്കിടയിലുണ്ടായ ഈ ബന്ധത്തെ ഞാൻ വിലമതിക്കുന്നു''. രജീഷ പറഞ്ഞു.
ഇന്ന് റിലീസ് ചെയ്യുന്ന ബൈസൺ എന്ന സ്പോർട്സ് ഡ്രാമയിൽ അനുപമ പരമേശ്വരനും രജീഷ വിജയനും പ്രധാന കഥാപാത്രങ്ങളായി എത്തുകയാണ്.
വിക്രമിന്റെ മകൻ ധ്രുവ് വിക്രം നായകനായ ചിത്രം സംവിധാനം ചെയ്യുന്നത് മാരി സെൽവരാജാണ്. ചിത്രത്തിൽ മലയാളി താരമായ ലാൽ, പശുപതി, ഹരി കൃഷ്ണൻ, അഴകം പെരുമാൾ, അരുവി മദനാന്ദ്, കളൈയരസൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.