ഡ​ൽ​ഹി​യി​ൽ പ്രാ​ണ​വാ​യു​വും ക​രി​ഞ്ച​ന്ത​യി​ൽ; ന​ട​പ​ടി​യെ​ടു​ത്ത് പോ​ലീ​സ്
ഡ​ൽ​ഹി​യി​ൽ പ്രാ​ണ​വാ​യു​വും ക​രി​ഞ്ച​ന്ത​യി​ൽ; ന​ട​പ​ടി​യെ​ടു​ത്ത് പോ​ലീ​സ്
Wednesday, May 5, 2021 10:42 PM IST
ന്യൂ​ഡ​ൽ​ഹി: ഓ​ക്സി​ജ​ൻ ക്ഷാ​മം രൂ​ക്ഷ​മാ​യ ഡ​ൽ​ഹി​യി​ൽ ക​രി​ഞ്ച​ന്ത​യും വ്യാ​പ​ക​മാ​കു​ന്നു. ഓ​ക്സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റേ​ഴ്സ് ക​രി​ഞ്ച​ന്ത​യി​ൽ വി​ൽ​പ്പ​ന ന​ട​ത്തി​യ യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. തെ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ സാ​കേ​തി​ൽ അ​ന്യാ​യ വി​ല​യ്ക്ക് ഓ​ക്സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റേ​ഴ്സ് വി​റ്റ യു​വാ​വി​നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

സാ​കേ​തി​ലെ മാ​ക്സ് ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​യാ​ൾ ഓ​ക്സി​ജ​ൻ ഉ​പ​ക​രം വി​ൽ​പ്പ​ന ന​ട​ത്തി​യ​ത്. ഇ​യാ​ളും സ​ഹോ​ദ​ര​നും ചേ​ർ​ന്ന് മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട ന​ട​ത്തി​വ​രി​ക​യാ​ണ്. 55,000 രൂ​പ​യ്ക്കു വാ​ങ്ങി​യ ഉ​പ​ക​ര​ണം ഇ​യാ​ൾ 1,35,000 രൂ​പ​യ്ക്കാ​ണ് വി​റ്റ​ത്.

ഓ​ക്സി​ജ​ൻ സി​ല​ണ്ട​ർ അ​മി​ത വി​ല​യ്ക്കു വി​ൽ​പ്പ​ന ന​ട​ത്തി​യ ടാ​ക്സി ഡ്രൈ​വ​റും പോ​ലീ​സ് പി​ടി​യി​ലാ​യി. ഹോ​ളി ഫാ​മി​ലി ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​ണ് ഇ​യാ​ൾ‌ ഓ​ക്സി​ജ​ൻ സി​ല​ണ്ട​ർ വി​ൽ​പ്പ​ന ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.