മ​ൻ​സൂ​ർ വ​ധം; ഗൂ​ഡാ​ലോ​ച​ന ന​ട​ന്ന​ത് വാ​ട്സ്ആ​പ്പി​ലൂ​ടെ
Friday, April 9, 2021 3:33 PM IST
ക​ണ്ണൂ​ർ: ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ന്‍ മ​ന്‍​സൂ​റി​നെ കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​ന് നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചു. ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ​ത് വാ​ട്‌​സ്ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി. കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ഷി​നോ​സി​ന്‍റെ മൊ​ബൈ​ലി​ല്‍ നി​ന്നു​മാ​ണ് ഈ ​വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​ത്.

കൊ​ല്ല​പ്പെ​ട്ട മ​ന്‍​സൂ​റി​ന്‍റെ സ​ഹോ​ദ​ര​ന്‍ മു​ഹ്‌​സി​നെ​യാ​ണ് പ്ര​തി​ക​ള്‍ ല​ക്ഷ്യ​മി​ട്ട​ത്. മു​ഹ്‌​സി​ന് പ​ണി​കൊ​ടു​ക്ക​ണ​മെ​ന്ന് വാ​ട്‌​സ്ആ​പ്പി​ലൂ​ടെ സ​ന്ദേ​ശം അ​യ​ച്ചി​ട്ടു​ണ്ട്. കൊ​ല​പാ​ത​ക​ത്തി​നു​ള്ള ആ​യു​ധ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച​ത് വാ​ട്‌​സ്ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ​യാ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം.

ചി​ല സ​ന്ദേ​ശ​ങ്ങ​ള്‍ ഡി​ലീ​റ്റ് ചെ​യ്ത നി​ല​യി​ലാ​ണ്. മൊ​ബൈ​ല്‍ ഫോ​ണ്‍ സൈ​ബ​ര്‍ സെ​ല്ല​ന് കൈ​മാ​റി. അ​തേ​സ​മ​യം, കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന 24 പ്ര​തി​ക​ള്‍​ക്കാ​യി അ​ന്വ​ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.