പരീക്ഷയ്ക്ക് അപേക്ഷിക്കാം
Thursday, September 18, 2025 9:55 PM IST
ഒന്നാം വര്‍ഷ എംഎസ്്സി മെഡിക്കല്‍ അനാട്ടമി (2024 അഡ്മിഷന്‍ റെഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 അഡ്മിഷന്‍ ആദ്യ മേഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മേഴ്‌സി ചാന്‍സ്, 2016 അഡ്മിഷന്‍ അവസാന മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ ഒക്ടോബര്‍ 24 മുതല്‍ നടക്കും. ഒക്ടോബര്‍ ഏഴു വരെ അപേക്ഷിക്കാം. ഫൈനോടെ എട്ടു വരെയും സൂപ്പര്‍ ഫൈനോടെ ഒമ്പതു വരെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്്‌സി മൈക്രോബയോളജി (2015 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ മേഴ്‌സി ചാന്‍സ് ഒക്ടോബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഒക്ടോബര്‍ രണ്ടു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎസ്്‌സി ഇലക്ട്രോണിക്‌സ്, എംഎസ്്‌സി അപ്ലൈഡ് ഇലക്ട്രോണിക്‌സ്, (2015 മുതല്‍ 2018 വരെ അഡ്മിഷനുകള്‍ മേഴ്‌ി ചാന്‍സ് ഒക്ടോബര്‍ 2024) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഒക്ടോബര്‍ മൂന്നു വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ (പിജിസിഎസ്എസ്) എംഎ ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ് (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ് മേയ് 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും ഒക്ടേബര്‍ മൂന്ന് വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.