ഫാർമക്കോ വിജിലൻസ് ബോധവത്കരണ പരിപാടിക്ക് പെരിന്തൽമണ്ണയിൽ തുടക്കം
1592891
Friday, September 19, 2025 5:36 AM IST
പെരിന്തൽമണ്ണ: മരുന്നുകളുടെ സുരക്ഷിത ഉപയോഗം ഉറപ്പാക്കുന്നതിനും രോഗികളുടെ സുരക്ഷ വർധിപ്പിക്കുന്നതും ലക്ഷ്യമിട്ട് അൽഷിഫ കോളജ് ഓഫ് ഫാർമസിയിലെ വിദ്യാർഥികളും ഫാർമക്കോവിജിലൻസ്, മെറ്റീരിയോ വിജിലൻസ് വിഭാഗവും സംയുക്തമായി ഫാർമക്കോവിജിലൻസ് ബോധവത്കരണ പരിപാടിക്ക് തുടക്കമിട്ടു.
അൽഷിഫ ഹോസ്പിറ്റൽ സ്പോർട്സ് ഇഞ്ചുറി സർജൻ ഡോ. പി. അബ്ദുള്ള ഖലീൽ പരിപാടി ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള എഎംസി റീജണൽ ട്രെയിനിംഗ് സെന്ററുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. അൽഷിഫ കോളജ് ഓഫ് ഫാർമസിയിലെ ഫാർമസി പ്രാക്ടീസ് വിഭാഗം മേധാവി ഡോ. പി. ലിനു മോഹൻ അധ്യക്ഷത വഹിച്ചു.
അൽഷിഫ സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിലെ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം സീനിയർ കൺസൾട്ടന്റും എഡിആർ മോണിറ്ററിംഗ് സെന്റർ ഡെപ്യൂട്ടി കോഓർഡിനേറ്ററുമായ ഡോ. സജു സേവിയർ, അൽഷിഫ സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിലെ ഫാർമസി മാനേജർ അഷറഫ്, നഴ്സിംഗ് സൂപ്രണ്ട് ഷേർലി വർഗീസ്,
സീനിയർ മാനേജർ ക്വാളിറ്റി ആൻഡ് അനലിറ്റിക്സ് സ്വാതി ലക്ഷ്മി ,അൽഷിഫ കോളജ് ഓഫ് ഫാർമസിയിലെ ഫാർമക്കോവിജിലൻസ് അസോസിയേറ്റ് കെ. ശരീഫ, മെറ്റീരിയോ വിജിലൻസ് അസോസിയേറ്റ് ശ്യാമ എന്നിവർ സംസാരിച്ചു.