വിശ്വകർമ ദിനത്തിൽ മുതിർന്ന സ്വർണ തൊഴിലാളികളെ ആദരിച്ചു
1592890
Friday, September 19, 2025 5:36 AM IST
വണ്ടൂർ: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം വിശ്വകർമ ദിനത്തിൽ വണ്ടൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന സ്വർണ തൊഴിലാളികളെ ആദരിക്കുകയും നിർധനരായ കുട്ടികൾക്ക് സൗജന്യമായി കാതുകുത്തി സ്വർണക്കമ്മൽ അണിയിക്കുകയും ചെയ്തു.
വണ്ടൂർ വ്യാപാരഭവനിൽ സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത്പ്രസിഡന്റ് വി.എം. സീന ഉദ്ഘാടനം ചെയ്തു. ഗോൾഡ് മർച്ചന്റ് അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് മച്ചിങ്ങൽ അലവിക്കുട്ടി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എൻ. അബ്ദുൾ ഗഫൂർ, വൈസ്പ്രസിഡന്റ് പി.എ.കെ. ഫസൽ, അസോസിയേഷൻ സെക്രട്ടറി ടി.കെ. ജാഫർ, ട്രഷറർ സി.പി. തോമസ് എന്നിവർ പ്രസംഗിച്ചു.