പാ​ർ​ല​മെ​ന്‍റ് ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ന് തി​ങ്ക​ളാ​ഴ്ച തു​ട​ക്കം
Sunday, March 7, 2021 3:19 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​ത്തി​ന് തി​ങ്ക​ളാ​ഴ്ച തു​ട​ക്കം. നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലും ഒ​രു കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ത്തും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​മ്മേ​ളനം.

ര​ണ്ടാം​ഘ​ട്ട സ​മ്മേ​ള​ന​ത്തി​ൽ 2021-22 വ​ർ​ഷ​ത്തേ​യ്ക്കു​ള്ള വി​വി​ധ ഗ്രാ​ന്‍റു​ക​ൾ പാ​സാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം. നി​ര​വ​ധി ബി​ല്ലു​ക​ളും സ​ർ​ക്കാ​ർ പ​ട്ടി​ക​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഏ​പ്രി​ൽ എ​ട്ടി​നാ​ണ് പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം അ​വ​സാ​നി​ക്കു​ന്ന​ത്. ജ​നു​വ​രി 29നാ​ണ് ബ​ജ​റ്റ് സ​മ്മേ​ള​നം ആ​രം​ഭി​ച്ച​ത്. ഫെ​ബ്രു​വ​രി ഒ​ന്നി​നാ​യി​രു​ന്നു ബ​ജ​റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.