‌മി​ഥു​ൻ ച​ക്ര​വ​ർ​ത്തി​യും വി​ജ​യ​വ​ർ​ഗി​യ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Sunday, March 7, 2021 1:20 PM IST
കോ​ൽ​ക്ക​ത്ത: ന​ട​ന്‍ മി​ഥു​ന്‍ ച​ക്ര​വ​ര്‍​ത്തി ബി​ജെ​പി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കൈ​ലാ​ശ് വി​ജ​യ​വ​ര്‍​ഗി​യ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ബെ​ല്‍​ഗാ​ചി​യ​യി​ലെ വ​സ​തി​യി​ലാ​ണ് ഇ​രു​വ​രും ച​ര്‍​ച്ച ന​ട​ത്തി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ റാ​ലി​യി​ല്‍ മി​ഥു​ന്‍ ച​ക്ര​വ​ര്‍​ത്തി പ​ങ്കെ​ടു​ക്കു​മെ​ന്ന് വി​ജ​യ​വ​ര്‍​ഗി​യ പ​റ​ഞ്ഞു.

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി​യാ​യി​രു​ന്നു മി​ഥു​ൻ ച​ക്ര​വ​ർ​ത്തി. അ​ഴി​മ​തി കേ​സി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ​തി​നെ തു​ട​ർ​ന്ന് നാ​ലു​വ​ർ​ഷ​മാ​യി സ​ജീ​വ രാ​ഷ്ട്രി​യ​ത്തി​ൽ നി​ന്നും മാ​റി നി​ൽ​ക്കു​ക​യാണ് അ​ദ്ദേ​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.