മാനസികാരോഗ്യ ബോധവത്കരണം നടത്തി
1600721
Saturday, October 18, 2025 5:10 AM IST
സുൽത്താൻ ബത്തേരി: ലോക മാനസികാരോഗ്യ ദിനാഘോഷത്തിന്റെ ഭാഗമായി മേപ്പാടി ഡോ. മൂപ്പൻസ് നഴ്സിങ് കോളജും ആസ്റ്റർ വോളന്റിയേഴ്സും സംയുക്തമായി വാലുമ്മൽ ടീച്ചർ ട്രെയിനിംഗ് കോളജിൽ മാനസികാരോഗ്യ ബോധവത്കരണം നടത്തി.
ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗം അസി. പ്രഫസർ ഡോ. ജിഷ്ണു ജനാർദനൻ ക്ലാസെടുത്തു. മാനസികാരോഗ്യവിജ്ഞാനം നേടേണ്ടതിന്റെ ആവശ്യകത വിശദമാക്കി ഡോ. മൂപ്പൻസ് നഴ്സിംഗ് കോളജ് വിദ്യാർഥികൾ പാവകളി അവതരിപ്പിച്ചു.
വാലുമ്മൽ ടീച്ചർ ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ ബിനോജ്, ഡോ. മൂപ്പൻസ് നഴ്സിംഗ് കോളജ് അധ്യാപകരായ ട്രീറ്റി ജോർജ്, സിസ്റ്റർ കൊച്ചുറാണി തുടങ്ങിയവർ നേതൃത്വം നൽകി.