ഓ​സ്ട്രേ​ലി​യ​യി​ലെ ച​രി​ത്ര വി​ജ​യം; അ​ര​ങ്ങേ​റ്റ​ക്കാ​ർ​ക്ക് ഥാ​ർ എ​സ്‍​യു​വി സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച് ആ​ന​ന്ദ് മ​ഹീ​ന്ദ്ര
Saturday, January 23, 2021 9:58 PM IST
മും​ബൈ: ഓ​സ്ട്രേ​ലി​യ​ൻ മ​ണ്ണി​ൽ ച​രി​ത്ര വി​ജ​യം നേ​ടി​യ ഇ​ന്ത്യ​ൻ ടീ​മി​ലെ അ​ര​ങ്ങേ​റ്റ​ക്കാ​ർ​ക്ക് സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച് മ​ഹീ​ന്ദ്ര ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ആ​ന​ന്ദ് മ​ഹീ​ന്ദ്ര. ഓ​സ്ട്രേ​ലി​യ​യി​ൽ അ​ര​ങ്ങേ​റി​യ ആ​റ് ഇ​ന്ത്യ​ൻ പു​തു​മു​ഖ​ങ്ങ​ൾ​ക്കും മ​ഹീ​ന്ദ്ര​യു​ടെ പു​തി​യ ഥാ​ർ എ​സ്‍​യു​വി വാ​ഹ​നം സ​മ്മാ​ന​മാ​യി ന​ൽ​കു​മെ​ന്ന് ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ ആ​ന​ന്ദ് മ​ഹീ​ന്ദ്ര പ്ര​ഖ്യാ​പി​ച്ചു. ആ​റ് താ​ര​ങ്ങ​ൾ​ക്കും അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം.

മു​ഹ​മ്മ​ദ് സി​റാ​ജ്, ഷാ​ർ​ദൂ​ൽ ഠാ​ക്കൂ​ർ, ശു​ഭ്മാ​ൻ ഗി​ൽ, ടി. ​ന​ട​രാ​ജ​ൻ, ന​വ്ദീ​പ് സെ​യ്നി, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ എ​ന്നി​വ​ർ​ക്കാ​ണു വാ​ഹ​ന​ങ്ങ​ൾ ല​ഭി​ക്കു​ക. അ​സാ​ധ്യ​മാ​യ​തു നേ​ടി​യെ​ടു​ക്കാ​മെ​ന്ന് ഭാ​വി ത​ല​മു​റ​യ്ക്കാ​യി ഈ ​താ​ര​ങ്ങ​ൾ കാ​ണി​ച്ചു​കൊ​ടു​ത്ത​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​വാ​ക്ക​ൾ സ്വ​യം വി​ശ്വാ​സം ആ​ർ​ജി​ക്കാ​നാ​ണു സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ച​തെ​ന്നും ആ​ന​ന്ദ് മ​ഹീ​ന്ദ്ര പ്ര​തി​ക​രി​ച്ചു.

മു​ൻ​നി​ര താ​ര​ങ്ങ​ൾ പ​രി​ക്കു​മൂ​ലം നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​പ്പോ​ൾ പ​ക​ര​ക്കാ​രു​ടെ മി​ക​വാ​ണ് ഇ​ന്ത്യ​ക്ക് ജ​യം സ​മ്മാ​നി​ച്ച​ത്. ഒ​ന്നാം ടെ​സ്റ്റി​നു​ശേ​ഷം നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​തോ​ടെ അ​ജി​ങ്ക്യ ര​ഹാ​നെ നാ​യ​ക​സ്ഥാ​നം ഏ​റ്റെ​ടു​ത്തു. ഒ​മ്പ​തു മു​ൻ​നി​ര ക​ളി​ക്കാ​ർ പ​രി​ക്കേ​റ്റു പു​റ​ത്താ​യി. എ​ന്നി​ട്ടും ഇ​ന്ത്യ വീ​ണി​ല്ല. ച​രി​ത്രം കു​റി​ച്ചാ​ണ് ടീം ​ഇ​ന്ത്യ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​ത്.

ഓ​സ്ട്രേ​ലി​യ​ൻ മ​ണ്ണി​ലെ ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ പ്ര​ക​ട​ന​ത്തി​ൽ ബി​സി​സി​ഐ അ​ഞ്ച് കോ​ടി രൂ​പ സ​മ്മാ​ന​ത്തു​ക പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------