കോ​വി​ഡ് ഭീ​തി; വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​ളി​ച്ചു താ​മ​സി​ച്ച ഇ​ന്ത്യ​ൻ വം​ശ​ജ​ൻ അ​മേ​രി​ക്ക​യി​ൽ അ​റ​സ്റ്റി​ൽ
Tuesday, January 19, 2021 11:03 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: കോ​വി​ഡ് ഭീ​തി​യെ തു​ട​ര്‍​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ലെ നി​യ​ന്ത്രി​ത മേ​ഖ​ല​യി​ൽ മൂ​ന്നു മാ​സ​ത്തോ​ളം ഒ​ളി​ച്ചു താ​മ​സി​ച്ച ഇ​ന്ത്യ​ന്‍ വം​ശ​ജ​ന്‍ അ​മേ​രി​ക്ക​യി​ൽ അ​റ​സ്റ്റി​ല്‍. ചി​ക്കാ​ഗോ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ എ​യ​ര്‍​പോ​ര്‍​ട്ടി​ലാ​ണ് ഇ​യാ​ള്‍ ഒ​ളി​ച്ചു ക​ഴി​ഞ്ഞ​ത്.

ആ​ദി​ത്യ സിം​ഗ് എ​ന്നാ​ണ് ഇ​യാ​ളു​ടെ പേ​ര്. ലോ​സ് ആ​ഞ്ച​ല​സി​ല്‍ താ​മ​സി​ച്ചി​രു​ന്ന ഇ​യാ​ള്‍ ഓ​ക്ടോ​ബ​ര്‍ 19 മു​ത​ല്‍ ചി​ക്കാ​ഗോ വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ നി​യ​ന്ത്രി​ത മേ​ഖ​ല​യി​ല്‍ അ​തി​ക്ര​മി​ച്ച് ക​ട​ന്ന​തി​നും മോ​ഷ​ണ​ക്കു​റ്റ​ത്തി​നു​മാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

ലോ​സ് ആ​ഞ്ച​ൽ​സി​ൽ നി​ന്നും ആ​ദി​ത്യ സിം​ഗ് വി​മാ​ന​മാ​ർ​ഗ​മാ​ണ് ചി​ക്കാ​ഗോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ത്. അ​ന്നു​മു​ത​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ സു​ര​ക്ഷാ മേ​ഖ​ല​യി​ൽ താ​മ​സി​ച്ചി​രു​ന്ന​താ​യും പ്രോ​സി​ക്യൂ​ട്ട​ർ​മാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു.

യു​ണൈ​റ്റ​ഡ് എ​യ​ർ​ലൈ​ൻ​സി​ലെ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കാ​ണി​ക്കാ​ൻ ആ​ദി​ത്യ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ആ​ദി​ത്യ കാ​ണി​ച്ച കാ​ർ​ഡ് ഒ​രു ഒ​പ്പ​റേ​ഷ​ൻ മാ​നേ​ജ​രു​ടേ​താ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റ​സ്റ്റ് ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------