കട്ടായം കട്ടപ്പന! കാൽവരിക്കു ഹാട്രിക്
1600947
Sunday, October 19, 2025 6:30 AM IST
സ്കൂൾ തലത്തിൽ ഹാട്രിക് നേട്ടവുമായി കാൽവരിമൗണ്ട് കാൽവരി ഹൈസ്കൂൾ ചാന്പ്യൻമാരായി. 19 സ്വർണം, 19 വെള്ളി, അഞ്ച് വെങ്കലം എന്നിവയോടെ 157 പോയിന്റാണ് സ്കൂൾ സ്വന്തമാക്കിയത്. 138 പോയിന്റ് നേടിയ എൻആർ സിറ്റി എസ്എൻവിഎച്ച്എസ് രണ്ടാം സ്ഥാനം നേടി. 14 സ്വർണം, 17 വെള്ളി, 17 വെങ്കലം എന്നിവയാണ് ഇവർക്ക് ലഭിച്ചത്. 62 പോയിന്റ് നേടിയ ഇരട്ടയാർ സെന്റ് തോമസ് സ്കൂളാണ് മൂന്നാം സ്ഥാനത്ത്. വിജയികൾക്കു നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ് ട്രോഫികൾ സമ്മാനിച്ചു.
വീണ്ടും മൗണ്ട് കയറി കാൽവരി
നെടുങ്കണ്ടം: ആവേശം "ഹൈ'റേഞ്ചിലെത്തിയ റവന്യു ജില്ലാ കായിക മേളയ്ക്കു തിരശീല വീണപ്പോൾ കട്ടപ്പന സബ്ജില്ലയ്ക്ക് ഓവറോൾ കീരീടം. 46 സ്വർണം, 37 വെള്ളി, 21 വെങ്കലം എന്നിവയോടെ 401 പോയിന്റ് നേടിയാണ് കട്ടപ്പനയുടെ തേരോട്ടം. 23 സ്വർണം, 27 വെള്ളി, 25 വെങ്കലം ഉൾപ്പെടെ 242 പോയിന്റുമായി അടിമാലി സബ് ജില്ല റണ്ണേഴ്സ് അപ്പ്. 14 സ്വർണം, അഞ്ച് വെള്ളി, 10 വെങ്കലം എന്നിവയോടെ 106 പോയിന്റുമായി പീരുമേടാണ് മൂന്നാം സ്ഥാനത്ത്. തൊടുപുഴ സബ്ജില്ല -88, നെടുങ്കണ്ടം -83, അറക്കുളം -13 എന്നിങ്ങനെയാണ് മറ്റു സ്ഥാനങ്ങൾ നേടിയവർ.
ഇവർ മേളയിലെ താരങ്ങൾ
സബ്ജൂണിയർ ഗേൾസ്-ദേവപ്രിയ ഷൈബു (കാൽവരി ഹൈസ്കൂൾ കാൽവരിമൗണ്ട്), സീനിയർ ആണ്‍കുട്ടികൾ-സെബിൻ കെ. സെബാസ്റ്റ്യൻ, ഷാരോണ്‍ രാജു (ഇരുവരും സെന്റ് ജെറോംസ് എച്ച്എസ്എസ്വെള്ളയാംകുടി), നിയ തെരേസ മാത്യു-(സെന്റ് തോമസ് എച്ച്എസ്എസ് ഇരട്ടയാർ).