മ​റ​യൂ​ർ: തു​ർ​ക്കി​യി​ലെ ഇ​സ്താം​ബു​ളി​ൽ ന​വം​ബ​ർ ര​ണ്ടു മു​ത​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ഓ​പ്പ​ണ്‍ എ​ക്യു​പ്ഡ് ആ​ൻ​ഡ് ക്ലാ​സി​ക് പ​വ​ർ​ലി​ഫ്റ്റിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ മ​റ​യൂ​ർ കാ​ന്ത​ല്ലൂ​ർ സ്വ​ദേ​ശി​നി പി.​ആ​ർ. അ​ഞ്ജ​ലി (21) ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കും. രാ​ജ്യ​ത്തി​ന്‍റെ നാ​ലം​ഗ ടീ​മി​ലാ​ണ് അ​ഞ്ജ​ലി ഇ​ടം നേ​ടി​യി​രി​ക്കു​ന്ന​ത്.

സേ​ലം എവിഎ​സ് കേ​ള​ജി​ലെ എം​ബിഎ ​വി​ദ്യാ​ർഥി​നി​യാ​യ അ​ഞ്ജ​ലി പ​വ​ർ​ലി​ഫ്റ്റിം​ഗി​ലെ ദേ​ശീ​യ താ​ര​മാ​ണ്. അ​ഞ്ച് ത​വ​ണ ദേ​ശീ​യ മെ​ഡ​ൽ നേ​ടി​യ അ​വ​ർ ഓ​ൾ ഇ​ന്ത്യ ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ട് ത​വ​ണ സ്വ​ർ​ണ​മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. നാ​ഷ​ണ​ൽ പ​വ​ർ​ലി​ഫ്റ്റ​ർ എം. ​എ​ച്ച്. ആ​ൽ​ഫി​റോ​സി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് അ​ഞ്ജ​ലി ഈ ​നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ​ത്.

കാ​ന്ത​ല്ലൂ​ർ ദി​ണ്ഡു​കൊ​ന്പ് പ​നി​ച്ചി​പ​റ​ന്പി​ൽവീ​ട്ടി​ൽ മു​ൻ സൈ​നി​ക​ൻ പ്ര​തീ​ഷി​ന്‍റെ​യും രേ​ഷ്മ​യു​ടെ​യും മ​ക​ളാ​ണ് അ​ഞ്ജ​ലി. മ​റ​യൂ​ർ ജ​യ്മാ​താ പ​ബ്ലി​ക് സ്കൂ​ളി​ലും കോ​ത​മം​ഗ​ലം എം​എ കോ​ള​ജി​ലും വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന അ​ഞ്ജ​ലി കാ​യി​കരം​ഗ​ത്ത് സ​ഹോ​ദ​രി​യു​ടെ പാ​ത തു​ട​രു​ക​യാ​ണ്. അ​ഞ്ജ​ലി​യു​ടെ സ​ഹോ​ദ​രി ഐ​ശ്വ​ര്യ ട്രി​പ്പി​ൾ ജന്പി​ൽ ദേ​ശീ​യ ചാ​ന്പ്യ​നും റെ​ക്കോ​ർ​ഡ് ഉ​ട​മ​യു​മാ​ണ്.