കേ​ര​ള​ത്തി​ല്‍ വാ​ക്‌​സി​ന്‍ കു​ത്തി​വ​യ്പ്പ് കു​റ​യു​ന്ന​തി​ല്‍ കേ​ന്ദ്ര​ത്തി​ന്‌ അ​തൃ​പ്തി
Tuesday, January 19, 2021 10:52 AM IST
ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് വാ​ക്‌​സി​ന്‍ കു​ത്തി​വ​യ്പ്പ് കു​റ​യു​ന്ന​തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് അ​തൃ​പ്തി. 25 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യാ​ണ് കേ​ര​ള​ത്തി​ല്‍ വാ​ക്‌​സി​ന്‍ കു​ത്തി​വ​യ്പ്പെ​ടു​ത്ത​വ​രു​ടെ എ​ണ്ണം. വാ​ക്‌​സി​നി​ലു​ള്ള സം​ശ​യം മൂ​ല​മാ​ണ് കു​ത്തി​വ​യ്പ്പ് കു​റ​യു​ന്ന​തെ​ന്നാ​ണ് കേ​ര​ള​ത്തി​ന്‍റെ വാ​ദം.

കേ​ര​ള​മു​ള്‍​പ്പെ​ടെ നാ​ല് സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് വാ​ക്‌​സി​ന്‍ കു​ത്തി​വ​യ്പ്പി​ല്‍ വ​ലി​യ തോ​തി​ല്‍ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ക​ണ​ക്കി​ല്‍ നി​ന്ന് വ്യ​ക്ത​മാ​കു​ന്ന​ത്.

കേ​ര​ള​ത്തി​ലും ത​മി​ഴ്‌​നാ​ട്ടി​ലു​മാ​ണ് ഏ​റ്റ​വും കു​റ​വ് രേ​ഖ​പ്പെ​പെ​ടു​ത്തി​യ​ത്. ഈ ​ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളി​ലും 25 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യാ​ണ് വാ​ക്‌​സി​ന്‍ കു​ത്തി​വ​യ്പ്പ് ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
-------