ശി​വ​ശ​ങ്ക​റി​നെ സ​ർ​വീ​സി​ൽ നി​ന്നും പു​റ​ത്താ​ക്ക​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല
Saturday, October 31, 2020 6:15 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ ക​ട​ത്തു കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​നെ സ​ർ​വീ​സി​ൽ നി​ന്നും പി​രി​ച്ചു​വി​ട​ണ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

രാ​ഷ്ട്രീ​യ യ​ജ​മാ​ന​നു വേ​ണ്ടി എ​ന്തും ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ നാ​ടി​ന് ആ​പ​ത്താ​ണ്. ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 311 അ​നു​സ​രി​ച്ച് രാ​ജ്യ​സു​ര​ക്ഷ​യ്ക്ക് എ​തി​ര് നി​ൽ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ അ​ന്വേ​ഷ​ണ​മി​ല്ലാ​തെ ത​ന്നെ പു​റ​ത്താ​ക്കാം. സ​ർ​ക്കാ​ർ ഇ​തി​ന് ത​യാ​റാ​കു​മോ എ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ചോ​ദി​ച്ചു.

ശി​വ​ശ​ങ്ക​റി​നെ​തി​രേ മി​ണ്ടാ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് പേ​ടി​യാ​ണ്. മ​ടി​യി​ൽ ക​ന​മു​ള്ള​വ​ൻ വ​ഴി​യി​ലും പേ​ടി​ക്ക​ണം. സ്വ​ന്തം ഓ​ഫി​സി​ലും പേ​ടി​ക്ക​ണം. ഉ​ദ്യോ​ഗ​സ്ഥ​രെ ചാ​രി​യ​ല്ല സ​ർ​ക്കാ​രി​നെ​തി​രേ പ്ര​തി​പ​ക്ഷം യു​ദ്ധം ന​ട​ത്തു​ന്ന​തെ​ന്നും ചൂ​ണ്ടു​ന്ന​ത് സ​ർ​ക്കാ​രി​നെ​തി​രേ​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ധോ​ലോ​ക സം​ഘ​ങ്ങ​ളു​ടെ​യും ക​ള്ള​ക്ക​ട​ത്തു​കാ​രു​ടെ​യും ഏ​ജ​ന്‍റാ​യി സ​ർ​ക്കാ​ർ മാ​റി. സ​ന്തോ​ഷ് ഈ​പ്പ​ന് ന​ല്കി​യ ഫോ​ണു​ക​ളി​ൽ ഒ​ന്ന് കി​ട്ടി​യ​ത് ശി​വ​ശ​ങ്ക​ര​നാ​ണെ​ന്ന് തെ​ളി​ഞ്ഞു. കി​ട്ടാ​നു​ള്ള അ​ടു​ത്ത ഫോ​ൺ എ​വി​ടെ​യു​ണ്ടെ​ന്ന് അ​റി​യാം. പ​ക്ഷേ, അ​ത് എ​വി​ടെ​യാ​ണെ​ന്ന് ഇ​പ്പോ​ൾ പ​റ​യു​ന്നി​ല്ല.

ഐ ​ഫോ​ൺ ത​നി​ക്കും ത​ന്നു​വെ​ന്നാ​ണ് നേ​ര​ത്തേ ചി​ല​ർ വ്യാ​ജ​പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. ഇ​തി​നെ​തി​രേ മാ​ന​ന​ഷ്ട​ക്കേ​സ് ന​ല്കും. ഇ​ക്കാ​ര്യ​ത്തി​ൽ നോ​ട്ടീ​സ് അ​യ​ച്ചി​ട്ടും മ​റു​പ​ടി കി​ട്ടി​യി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.