ബി​ടെ​ക് കോ​പ്പി​യ​ടി: വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത് 28 മൊ​ബൈ​ൽ ഫോ​ണു​ക​ൾ
Tuesday, October 27, 2020 12:01 PM IST
തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല ബി​ടെ​ക് പ​രീ​ക്ഷ കോ​പ്പി​യ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് 28 മൊ​ബൈ​ൽ ഫോ​ണു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. നാ​ലു കോ​ള​ജു​ക​ളി​ൽ​നി​ന്നാ​ണ് ഇ​ത്ര​യും മൊ​ബൈ​ൽ ഫോ​ണു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്.

വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ബി​ടെ​ക് മൂ​ന്നാം സെ​മ​സ്റ്റ​റി​ലെ ലീ​നി​യ​ർ ആ​ൾ​ജി​ബ്ര ആ​ൻ​ഡ് കോം​പ്ല​ക്സ് അ​നാ​ലി​സി​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യി​ലാ​ണ് കോ​പ്പി​യ​ടി ക​ണ്ടെ​ത്തി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് പ​രീ​ക്ഷ റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​ൻ​വി​ജി​ലേ​റ്റ​ർ​മാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ഒ​രു മൊ​ബൈ​ൽ ഫോ​ണ്‍ പു​റ​ത്തു​വ​ച്ച് മ​റ്റൊ​രു ഫോ​ണു​മാ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ​ഹാ​ളി​ലേ​ക്ക് പ്ര​വേ​ശി​ച്ച​തെ​ന്നും ക​ണ്ടെ​ത്തി.

ഒ​രു കോ​ള​ജി​ൽ​നി​ന്ന് മാ​ത്രം 16 ഫോ​ണു​ക​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. മ​റ്റൊ​രു കോ​ളേ​ജി​ൽ​നി​ന്ന് 10 ഫോ​ണു​ക​ളും വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് പി​ടി​കൂ​ടി. ഹൈ​ടെ​ക്ക് കോ​പ്പി​യ​ടി​ക്കാ​യി ഒ​ട്ടേ​റെ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. ഏ​ക​ദേ​ശം 75 മാ​ർ​ക്കി​ന്‍റെ ഉ​ത്ത​ര​ങ്ങ​ൾ ഈ ​വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ വ​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

കൂ​ട്ട കോ​പ്പി​യ​ടി ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല പ്രി​ൻ​സി​പ്പ​ൽ​മാ​രു​ടെ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചി​രു​ന്നു. കോ​പ്പി​യ​ടി ന​ട​ന്ന നാ​ലു കോ​ള​ജു​ക​ളും അ​ഞ്ചു ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.