മുട്ടിൽ പഞ്ചായത്ത് വികസന സദസ് നടത്തി
1600912
Sunday, October 19, 2025 6:00 AM IST
മുട്ടിൽ: പഞ്ചായത്ത് വികസന സദസ് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. 1996ൽനിന്ന് 2025ൽ എത്തിയപ്പോൾ തദ്ദേശസ്വയംഭരണ മേഖലയിൽ കാതലായ മാറ്റങ്ങൾ ഉണ്ടായതായി അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അഷ്റഫ് ചിറക്കൽ, ജനപ്രതിനിധികളായ നസീമ മങ്ങാടൻ, പി.എം. സന്തോഷ്കുമാർ, എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ വിമൽ രാജ്, വി.കെ. രുക്മിണി എന്നിവർ പ്രസംഗിച്ചു.
എക്സ് ഒഫീഷ്യോ സെക്രട്ടറി മുഹമ്മദ് ഷഫീഖ് പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ പദ്ധതികൾക്ക് ഭൂമി സൗജന്യമായി നൽകിയ ഓമന, മോഹനൻ നങ്ങേലി, അച്ചപ്പൻ മാണ്ടാട് എന്നിവരെ ആദരിച്ചു. ഓപ്പണ്‍ ഫോറത്തിൽ ഇംപ്ലിമെന്റിംഗ് ഓഫീസർ പി.എസ്. ഗിരീഷ്കുമാർ മോഡറേറ്ററായി.