സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്; ശി​വ​ശ​ങ്ക​റി​ന്‍റെ മൂ​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും
Friday, October 23, 2020 10:45 AM IST
കൊ​ച്ചി: ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍​പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. ക​സ്റ്റം​സ്, എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് കേ​സു​ക​ളി​ലാ​ണ് ജാ​മ്യ​ഹ​ര്‍​ജി ന​ല്‍​കി​യ​ത്. നേ​ര​ത്തെ ഇ​രു​കേ​സു​ക​ളി​ലും ശി​വ​ശ​ങ്ക​റി​ന്‍റെ അ​റ​സ്റ്റ് കോ​ട​തി ഈ ​മാ​സം 23 വ​രെ ത​ട​ഞ്ഞി​രു​ന്നു.

അ​തേ​സ​മ‍​യം, സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍​പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ പ്ര​തി​ചേ​ര്‍​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ച്ചി​ട്ടി​ല്ലെ​ന്ന് എ​ന്‍​ഐ​എ വ്യ​ക്ത​മാ​ക്കി. കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി ശി​വ​ശ​ങ്ക​ർ കോ​ട​തി​യെ സ​മീ​പി​ച്ച​പ്പോ​ഴാ​ണ് എ​ൻ​ഐ​എ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ശി​വ​ശ​ങ്ക​റെ അ​റ​സ്റ്റ് ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും അ​തു​കൊ​ണ്ട് ശി​വ​ശ​ങ്ക​റി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്നും എ​ൻ​ഐ​എ കോ​ട​തി​യി​ല്‍ ബോ​ധി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.