ഒന്നാം വർഷ ബിഎഡ് പ്രവേശനം; ഗവ./എയ്ഡഡ് /സ്വാശ്രയ/കെയുസിടിഇ കോളജുകളിൽ സ്പോട്ട് അലോട്ട്മെന്റ് നാളെ
Thursday, September 18, 2025 9:46 PM IST
കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/
സ്വാശ്രയ/കെയുസിടിഇ കോളജുകളിലെ ഒന്നാം വർഷ ബി.എഡ് കോഴ്സുകളിൽ ഒഴിവുള്ള
സീറ്റുകളിലേക്ക് നാളെ കോളജ് തലത്തിൽ സ്പോട്ട് അലോട്ട്മെന്റ് നടത്തും. നിലവിൽ കേരള
സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിൽ ബി.എഡ് കോഴ്സുകളിൽ
അഡ്മിഷൻ ഉള്ള വിദ്യാർഥികളെ (മാനേജ്മെന്റ് അഡ്മിഷൻ ഉൾപ്പെടെ) പരിഗണിക്കില്ല.
ഇതര സർവകലാശാല വിദ്യാർഥികൾ നിർബന്ധമായും എലിജിബിലിറ്റി സർട്ടിഫിക്കറ്റ്
ഹാജരാക്കണം.
ഒന്നാം വർഷ എം.എഡ്; സ്പോട്ട് അലോട്ട്മെന്റ്
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ. / എയ്ഡഡ് /സ്വാശ്രയ
കോളജുകളിലെ ഒന്നാം വർഷ എം.എഡ് കോഴ്സിലേയ്ക്ക് ഇന്ന് കേരള സർവകലാശാല അഡ്മിഷൻ വിഭാഗം, പാളയത്ത് വച്ച് സ്പോട്ട് അലോട്ട്മെന്റ് നടത്തും. വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റൗട്ട്, യോഗ്യത തെളിയിക്കുന്ന മാർക്ക് ലിസ്റ്റ്, എലിജിബിലിറ്റി സർട്ടിഫിക്കറ്റ് , മെഡിക്കൽ സർട്ടിഫിക്കറ്റ് ,മറ്റ് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കണം. അലോട്ട്മെന്റ് സെന്ററുകളിൽ വിദ്യാർത്ഥികൾക്ക് മാത്രമേ പ്രവേശനം
അനുവദിക്കുകയുള്ളു.
ഒന്നാം വർഷ ബിരുദം; സ്പോട്ട് അലോട്ട്മെന്റ്
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/
സ്വാശ്രയ/യുഐറ്റി/ഐഎച്ച്ആർഡി കോളജുകളിലെ ഒന്നാം വർഷ ബിരുദ കോഴ്സുകളിൽ
ഒഴിവുള്ള സീറ്റുകളിലേക്ക് 22 ന് പാളയം കേരള സർവകലാശാല സെനറ്റ് ഹാളിൽ വച്ച്
സ്പോട്ട് അലോട്ട്മെന്റ് നടത്തും. വിശദവിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.
ഒന്നാം വർഷ ബിരുദാനന്തര ബിരുദം; സ്പോട്ട് അലോട്ട്മെന്റ്
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./ എയ്ഡഡ്/ സ്വാശ്രയ/
യുഐടി/ ഐഎച്ച്ആർഡി കോളജുകളിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ
കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 23 ന് പാളയം കേരള സർവകലാശാല
സെനറ്റ് ഹാളിൽ വച്ച് സ്പോട്ട് അലോട്ട്മെന്റ് നടത്തും. വിശദവിവരങ്ങൾക്ക് സർവകലാശാല
വെബ്സൈറ്റ് സന്ദർശിക്കുക.
ഒന്നാം വർഷ ബിരുദ പ്രവേശനം; സ്പോർട്സ് ക്വാട്ട സ്പോട്ട് അഡ്മിഷൻ 23 ന്
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ കോളജുകളിലെയും ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സ്പോർട്സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷൻ അതാത് കോളജുകളിൽ 23 ന് നടത്തും. സ്പോർട്സ് ക്വാട്ടയിൽ അപേക്ഷിച്ച എല്ലാ വിദ്യാർത്ഥികൾക്കും അവസരം പ്രയോജനപ്പെടുത്താം.ഹെൽപ്പ്ലൈൻ നമ്പർ: 8281883052
ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം; സ്പോർട്സ് ക്വാട്ട സ്പോട്ട് അഡ്മിഷൻ
22 ന്
കേരളസർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ കോളജുകളിലെയും ബിരുദാനന്തര ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സ്പോർട്സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷൻ അതാത് കോളജുകളിൽ 22 ന് നടത്തും. സ്പോർട്സ് ക്വാട്ടയിൽ അപേക്ഷിച്ച എല്ലാ വിദ്യാർഥികൾക്കും അവസരം പ്രയോജനപ്പെടുത്താം. ഹെൽപ് ലൈൻ നമ്പർ: 8281883052.
പരീക്ഷാഫലം
കേരളസർവകലാശാല സിഎസ്എസ് കാര്യവട്ടം 2025 ജൂണിൽ നടത്തിയ എംഎസ്സി
കമ്പ്യൂട്ടർ സയൻസ്, എംഎസ്സി കമ്പ്യൂട്ടർ സയൻസ് സ്പെഷലൈസേഷൻ ഇൻ മെഷീൻ
ലേർണിംഗ്, എംഎസ്സി കമ്പ്യൂട്ടർ സയൻസ് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ
ഇന്റലിജൻസ്, എംടെക് കമ്പ്യൂട്ടർ സയൻസ് സ്പെഷ്യലൈസേഷൻ ഇൻ ഡിജിറ്റൽ ഇമേജ് കമ്പ്യൂട്ടിംഗ് 20232025 എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് 2025 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിടെക് (റെഗുലർ 2024 അഡ്മിഷൻ, സപ്ലിമെന്ററി 2020 2023 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 26 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി ബോട്ടണി (റെഗുലർ &സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 26 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എംസിറ്റി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാവിജ്ഞാപനം
2025 ഒക്ടോബർ 22 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (റെഗുലർ 2023 അഡ്മിഷൻ, സപ്ലിമെന്ററി 2022, 2021 &2020 അഡ്മിഷൻ 2020 സ്കീം, 2011 സ്കീം സപ്ലിമെന്ററി 2019 അഡ്മിഷൻ, മേഴ്സിചാൻസ് 2011 2018 അഡ്മിഷൻ) പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസ വിഭാഗം 2025 ഒക്ടോബർ മുതൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ബിഎ/ബികോം/ബിഎസ്സി കമ്പ്യൂട്ടർ സയൻസ്/ബിഎസ്സി മാത്തമാറ്റിക്സ്/ബിബിഎ/ബിസിഎ കോഴ്സുകളുടെ മൂന്ന്, നാല് സെമസ്റ്റർ (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2020 &2021 അഡ്മിഷൻ, മേഴ്സിചാൻസ് 2017 2019 അഡ്മിഷൻ) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
2025 ജൂലൈയിൽ വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ ബിഎസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി (247), ബിഎസ്സി ബയോടെക്നോളജി (മൾട്ടിമേജർ) 2 (യ) (350) പരീക്ഷയുടെ പ്രാക്ടിക്കൽ23 മുതൽ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
ടൈംടേബിൾ
മൂന്നാം സെമസ്റ്റർ റെഗുലർ ബിടെക് (2013 സ്കീം) കോഴ്സ് കോഡിൽ വരുന്ന ബിടെക് പാർട്ട്ടൈം റീസ്ട്രക്ചേർഡ് കോഴ്സ് (2014 അഡ്മിഷൻ മാത്രം) 2013 സ്കീം ഒന്നാം സെമസ്റ്റർ (ഏപ്രിൽ 2025), മൂന്നാം സെമസ്റ്റർ (ഫെബ്രുവരി 2025), രണ്ടാം സെമസ്റ്റർ (ഓഗസ്റ്റ് 2025) സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
സൂക്ഷ്മപരിശോധന
2024 നവംബറിൽ നടത്തിയ ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽഎൽബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി 20, 22, 23 തീയതികളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.
2024 ഡിസംബറിൽ നടത്തിയ എട്ടാം സെമസ്റ്റർ ബിടെക് (2013 സ്കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 22 മുതൽ 24 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.