യൂ​ട്യൂ​ബ​റെ മ​ർ​ദ്ദി​ച്ച സം​ഭ​വം; ഭാ​ഗ്യ​ല​ക്ഷ്മി ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും
Friday, October 23, 2020 9:42 AM IST
കൊ​ച്ചി: വി​വാ​ദ യൂ​ട്യൂ​ബ​ർ വി​ജ​യ് പി. ​നാ​യ​രെ മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി ഉ​ൾ​പ്പ​ടെ മൂ​ന്നു പേ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും. ഭാ​ഗ്യ​ല​ക്ഷ്മി​യെ കൂ​ടാ​തെ ശ്രീ​ല​ക്ഷ്മി അ​റ​യ്ക്ക​ൽ, ദി​യാ സ​ന എ​ന്നി​വ​രാ​ണ് കേ​സി​ലെ പ്ര​തി​ക​ൾ.

വി​ജ​യ് പി. ​നാ​യ​രു​ടെ മു​റി​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യി​ട്ടി​ല്ലെ​ന്നും പ്ര​ശ്നം പ​റ​ഞ്ഞ് തീ​ർ​ക്കാ​നാ​ണ് പോ​യ​തെ​ന്നും പ്ര​തി​ക​ൾ ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കും. വി​ജ​യ് പി. ​നാ​യ​രു​ടെ ലാ​പ്ടോ​പ്പ്, മൊ​ബൈ​ൽ ഫോ​ൺ എ​ന്നി​വ മോ​ഷ്ടി​ച്ചി​ട്ടി​ല്ലെ​ന്നും അ​ത് പോ​ലീ​സി​ന് കൈ​മാ​റി​യെ​ന്നും കേ​സി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന ഭ​യ​മു​ണ്ടെ​ന്നും അ​ത് സ​മൂ​ഹ​ത്തി​ൽ ത​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​ത്തെ മോ​ശ​മാ​യി ബാ​ധി​ക്കു​മെ​ന്ന് ക​രു​തു​ന്നു​വെ​ന്നും അ​തി​നാ​ൽ അ​റ​സ്റ്റ് ത​ട​യ​ണ​മെ​ന്നു​മാ​ണ് ഭാ​ഗ്യ​ല​ക്ഷ്മി അ​ട​ക്ക​മു​ള്ള​വ​ർ ഹ​ർ​ജി​യി​ൽ വാ​ദി​ക്കു​ന്ന​ത്.

മൂ​ന്നു പേ​രു​ടെ​യും അ​റ​സ്റ്റ് ത​ട​യ​ണ​മെ​ന്നു​ള്ള ഹ​ർ​ജി​യി​ൽ സ​ർ​ക്കാ​ർ ഇ​ന്ന് നി​ല​പാ​ട് അ​റി​യി​ക്കും. ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി നി​ല​പാ​ട് അ​റി​ഞ്ഞ ശേ​ഷം തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നു​ള്ള നി​ല​പാ​ടി​ലാ​ണ് പോ​ലീ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.