എ​ൻ​ഐ​എ അ​ന്വേ​ഷ​ണം പോ​ര, സ്വ​ര്‍​ണ​ക്ക​ട​ത്ത് പോ​ലീ​സ് അ​ന്വേ​ഷി​ക്ക​ണം: ചെ​ന്നി​ത്ത​ല
Saturday, July 11, 2020 11:33 AM IST
തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​ക്ക​ണ​മെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടു ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ​റ​യ്ക്കു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ക​ത്തു ന​ൽ​കി.

കേ​സി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സം​വി​ധാ​ന​ങ്ങ​ൾ ഈ ​കേ​സി​ൽ ദു​രു​പ​യോ​ഗം ചെ​യ്തി​ട്ടു​ണ്ട്. സ​ർ​ക്കാ​രി​ന്‍റെ ഒൗ​ദ്യോ​ഗി​ക ചി​ഹ്ന​മു​ള്ള വി​സി​റ്റിം​ഗ് കാ​ർ​ഡ് അ​ടി​ച്ചു താ​ൻ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​യാ​ണെ​ന്ന മ​ട്ടി​ൽ സ്വ​പ്ന സു​രേ​ഷ് ആ​ളു​ക​ളെ പ​രി​ച​യ​പ്പെ​ട്ടി​ട്ടു​ണ്ട്. സ​ർ​ക്കാ​രി​ന്‍റെ ഒൗ​ദ്യോ​ഗി​ക വാ​ഹ​ന​ങ്ങ​ളി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു സ്വ​ർ​ണം ക​ട​ത്തി​യെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി കേ​ര​ള പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​ണു ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

എ​ൻ​ഐ​എ​യാ​ണു നി​ല​വി​ൽ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. സ്വ​ർ​ണ​ക്ക​ട​ത്തി​നു പി​ന്നി​ൽ തീ​വ്ര​വാ​ദ ബ​ന്ധ​മു​ണ്ടോ, അ​തി​ൽ​നി​ന്നു ല​ഭി​ച്ച പ​ണം തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് എ​ൻ​ഐ​എ അ​ന്വേ​ഷി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.