ഒ​രു കു​റ​വു​മി​ല്ല..; ലോകത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി വ​ർ​ധി​ക്കു​ന്നു
Monday, July 6, 2020 8:36 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന​വ് തു​ട​രു​ന്നു. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,15,55,414 ആ​യ​പ്പോ​ൾ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5,36,720 ആ​യി. 65,34,456 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്.

അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലും റ​ഷ്യ​യി​ലും ഇ​ന്ത്യ​യി​ലു​മാ​ണ് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​ശ​ങ്ക ഉ​യ​ർ​ത്തി വ​ർ​ധി​ക്കു​ന്ന​ത്. റ​ഷ്യ​യെ മ​റി​ക​ട​ന്ന് മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ ഇ​ന്ത്യ​യി​ൽ അ​തി​വേ​ഗ​മാ​ണ് കോ​വി​ഡ് പ​ട​രു​ന്ന​ത്. ഇ​ന്ത്യ​യി​ൽ 6,97,836 പേ​ർ​ക്ക് വൈ​റ​സ്് സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ റ​ഷ്യ​യി​ൽ 6,81,251 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന പ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ ഇ​നി പ​റ​യും വി​ധ​മാ​ണ്. അ​മേ​രി​ക്ക- 29,82,928, ബ്ര​സീ​ൽ- 16,04,585, ഇ​ന്ത്യ- 6,97,836, റ​ഷ്യ- 6,81,251, പെ​റു- 3,02,718, സ്പെ​യി​ൻ- 2,97,625, ചി​ലി- 2,95,532, ബ്രി​ട്ട​ൻ- 2,85,416, മെ​ക്സി​ക്കോ- 2,56,848, ഇ​റ്റ​ലി- 2,41,611.

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ വൈ​റ​സ് ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​ർ അ​മേ​രി​ക്ക- 1,32,569, ബ്ര​സീ​ൽ- 64,900, ഇ​ന്ത്യ- 19,700, റ​ഷ്യ- 10,161, പെ​റു- 10,589, സ്പെ​യി​ൻ- 28,385, ചി​ലി- 6,308, ബ്രി​ട്ട​ൻ- 44,220, മെ​ക്സി​ക്കോ- 30,639, ഇ​റ്റ​ലി- 34,861.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.