അമ്മയ്ക്കും ദുൽഖറിനും സുറുമിക്കൊപ്പം ‘ലോക’ വിജയം ആഘോഷമാക്കി കല്യാണി
Tuesday, September 16, 2025 11:45 AM IST
ലോക സിനിമയുടെ വിജയം അമ്മയ്ക്കൊപ്പം ആഘോഷിച്ച് നടി കല്യാണി പ്രിയദർശൻ. അമ്മ ലിസിക്കും നടൻ ദുൽഖറിനും സഹോദരി സുറുമിക്കുമൊപ്പമാണ് ലോക വിജയാഘോഷം നടന്നത്. നസ്ലിനും ആഘോഷത്തിൽ പങ്കുചേരാൻ എത്തിയിരുന്നു.
ചെന്നൈയിൽ വച്ചാണ് ആഘോഷ പരിപാടി സംഘടിപ്പിച്ചത്. ‘ലോകയുടെ വലിയ വിജയം ആഘോഷിക്കുന്നു. സന്തോഷം, ദൈവത്തോട് നന്ദി പറയുന്നു. ‘ലോക’യുടെ പിന്നിൽ പ്രവർത്തിച്ച ഓരോരുത്തരോടും നന്ദിയും കടപ്പാടും ആശംസകളും അറിയിക്കുന്നു.’’ലിസി കുറിച്ചു.
250 കോടി രൂപയാണ് ‘ലോക’ ഇതുവരെ ആഗോള കളക്ഷനായി നേടിയത്. റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നതും.