ഓക്സിജനില്‍ ഐഫോണ്‍ 17 സീരീസ് പ്രീ ബുക്കിംഗ് തുടരുന്നു
Tuesday, September 16, 2025 11:09 PM IST
കോട്ടയം: ആപ്പിള്‍ മാക്ബുക്ക് വില്‍പ്പനയില്‍ നാഷണല്‍ ചാമ്പ്യന്‍ അവാര്‍ഡ് ലഭിച്ച ഓക്സിജനില്‍ ആപ്പിള്‍ സ്മാര്‍ട്ട്ഫോണ്‍ ശ്രേണിയിലുള്ള ഏറ്റവും പുതിയ ഐഫോണ്‍ 17, 17 എയര്‍, 17 പ്രോ, 17 പ്രോ മാക്സ് എന്നിവയുടെയും, ആപ്പിള്‍ വാച്ച് സീരീസ് 11, വാച്ച് അള്‍ട്രാ 3, ആപ്പിള്‍ വാച്ച് എസ്ഇ, എയര്‍ പോഡ് 3 തുടങ്ങിയ ഉത്പന്നങ്ങളുടെയും പ്രീബുക്കിംഗ്് തുടരുന്നു. ഇപ്പോള്‍ പ്രീബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഈ മാസം 19ന് പ്രോഡക്റ്റുകള്‍ സ്വന്തമാക്കാം.
24 മാസ തവണ വ്യവസ്ഥയില്‍ 0 രൂപ ഡൗണ്‍പേയ്മെന്റില്‍ തുടങ്ങി മികച്ച ഇഎംഐ സ്കീമുകളും വിവിധ ബാങ്കുകളുടെ കാര്‍ഡ് പര്‍ച്ചേസുകളില്‍ 6000 രൂപ വരെ കാഷ്ബാക്ക് ഓഫറും ലഭിക്കുന്നു. കൂടാതെ എക്സ്റ്റന്റഡ് വാറന്റിയും ഉപയോഗപ്പെടുത്താം.
ആധുനിക ഐ19, ഐ 19 പ്രോ പ്രോസസര്‍, 48എംപി ഫ്യൂഷന്‍ കാമറ 18എം പി സെന്റര്‍ സ്റ്റേജ് ഫ്രണ്ട് കാമറ, 120Hz ഡിസ്പ്ലേ, പുതിയ ഐഒഎസ് 26 ഫീച്ചറുകള്‍, ഹിറ്റ് ഹോഡ്ജ് അലുമിനിയം, യുണീബോഡി തുടങ്ങിയ പുതിയ ഫീച്ചറുകള്‍ പുതിയ ഐഫോണ്‍ 17 സീരീസില്‍ ഉണ്ട്.
പഴയ ഐഫോണുകള്‍ ഏറ്റവും മികച്ച മൂല്യത്തില്‍ എക്സ്ചേഞ്ച് ചെയ്ത് പുതിയ ഐഫോണിലേക്ക് മാറാവുന്നതാണ്. പഴയ ഫോണില്‍നിന്നും പുതിയ ഫോണിലേക്ക് ഡാറ്റ സുരക്ഷിതമായി മാറ്റുന്നതിന് വിദ്ഗ്ധ സേവനവും പ്രത്യേക സജ്ജീകരണങ്ങളും ഓക്സിജന്‍ ഷോറൂമില്‍ ഒരുക്കിയിരിക്കുന്നു. ബന്ധപ്പെടേണ്ട മൊബൈല്‍ ഫോണ്‍ നമ്പര്‍: 9020100100.